അഫ്ഘാനിസ്ഥാനിലെ സർക്കാർ ഇസ്ലാമിക ശരിയത്ത് നിയമ പ്രകാരം അധാര്‍മികമെന്ന് വ്യാഖ്യാനിച്ച് ഇൻ്റെർനെററ് നിരോധം ഏർപ്പെടുത്തി. കടുത്ത തീവ്ര ഇസ്ലാമിക നിയമം പിന്തുടരുന്ന സർക്കാരാണ് താലിബാൻ്റെത്.

ഇതോടെ ജനങ്ങൾ ദുരിതത്തിലായി.കാബൂളില്‍ വിമാന സര്‍വീസുകള്‍ താറുമാറായി. മൊബൈല്‍ സര്‍വീസുകളും ബാങ്കുകളും സ്തംഭിച്ചു. കഴിഞ്ഞ വൈകീട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
നിരവധി വിദേശ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്. ഈ മാസം ആദ്യം നിരവധി പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് ഇന്റർനെറ്റ് സേവനം താലിബാന് അവസാനിപ്പിച്ചിരുന്നു. പകരം ആശയ വിനിമയ സംവിധാനം ഏത് രീതിയിലായിരിക്കുമെന്നോ നിരോധനം എത്രനാള്‍ തുടരുമെന്നോ താലിബാന് പ്രതികരിച്ചിട്ടില്ല.

ഇസ്ലാമികലോകത്ത് ഇതുവരെ കാണാത്ത രീതിയിൽ, മുസ്ലീം ശരിയത്ത് നിയമത്തിന്റെ ഏറ്റവും കണിശമായ പ്രായോക്താക്കളായി താലിബാനെ കണക്കാക്കുന്നു. സ്ത്രീകൾക്ക് മുഖം പൂർണമായി മറയ്ക്കുന്ന പർദ ധരിക്കാതെ പുറത്തിറങ്ങാനാവില്ല.അതും ഒരു കണ്ണുമാത്രം കാണുന്ന പർദ്ദ.
അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെഴുതിയ പുസ്തകങ്ങൾ കലാലയങ്ങളിൽ നിന്ന് പിൻവലിച്ചിട്ടുമുണ്ട്. സ്ത്രീപീഡനങ്ങൾക്ക് എതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ മൃഗീയമായി അടിച്ചമർത്തുകയാണ് സർക്കാർ. അന്താരാഷ്ട തലത്തിൽ നടക്കുന്ന പ്രതിഷേധങ്ങളൊന്നും അവർ വകവെയ്ക്കുന്നതേയില്ല.

1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ-സൈനിക തീവ്രവാദ പ്രസ്ഥാനമാണ് താലിബാൻ. അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ അവർ തിരിച്ചെത്തി

താലിബാൻ അംഗങ്ങളിൽ ഭൂരിഭാഗവും പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവരാണ്. ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ തൂടങ്ങിയവരും താലിബാനിലുണ്ട്.
