സംരംഭകത്വ ബോധവൽക്കരണ പരിശീലന പരിപാടി സെപ്റ്റംപർ 9 ന്

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണയന്നൂർ താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന സംരംഭകത്വ ബോധവൽക്കരണ പരിശീലന പരിപാടി സെപ്റ്റംബർ 9ന് ആരംഭിക്കും.

തൃപ്പൂണിത്തുറ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന പരിപാടിയിൽ ഒരു സംരംഭകൻ സംരംഭം തെരഞ്ഞെടുക്കുന്നത് മുതൽ എങ്ങനെ വിജയിപ്പിക്കാം എന്നും, ലഭിക്കുന്ന ഗ്രാൻഡുകൾ, സബ്സിഡി വായ്പ്പകൾ എന്നിവ സംബന്ധിച്ചും ക്ലാസുകൾ ഉണ്ടായിരിക്കും.

കൂടാതെ മാർക്കറ്റിംഗ്, എക്സ്പോർട്ട്, മലിനീകരണ നിയന്ത്രണ ബോർഡ്, ടൗൺ പ്ലാനിങ്, ഫുഡ് ആൻഡ് സേഫ്റ്റി, അഗ്നി ശമന രക്ഷാസേന, ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പ് തല ലൈസൻസുകൾ ലഭ്യമാക്കുന്ന രീതികൾ പരിചയപ്പെടുത്തലും ഉണ്ടായിരിക്കും. വിവിധ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഉണ്ടാകും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക :

തൃപ്പൂണിത്തുറ / മരട് – 9946924636
കൊച്ചി കോർപ്പറേഷൻ – 9400666903
മുളന്തുരുത്തി – 9446577578
കളമശ്ശേരി – 9495635919
ഇടപ്പള്ളി /തൃക്കാക്കര – 9188770590