ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണസമ്മാനം കൈമാറി എം എൽ എ

കൊച്ചി കോർപ്പറേഷനിലെ ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണസമ്മാനം കൈമാറി കെ. ജെ. മാക്സി എം.എൽ. എ. സ്വന്തം മണ്ഡലമായ കൊച്ചിയിലെ മുഴുവൻ സന്നദ്ധപ്രവർത്തകർക്കും ഓണസമ്മാനം നൽകുന്നതിന്റെ ഭാഗമായാണ് ഓണസമ്മാനം കൈമാറിയത്.

തോപ്പുംപടി സി.ഇ. സേവിയർ ഹാളിൽ നടന്ന ചടങ്ങിൽ സി. പി.ഐ.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ്, ,കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.