കേരള സര്‍ക്കാർ സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം കലൂര്‍ നോളജ് സെന്ററില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഓഗ്മന്റഡ് റിയാലിറ്റി (എ ആർ), വെര്‍ച്വൽ റിയാലിറ്റി (വി ആർ), മിക്‌സഡ് റിയാലിറ്റി (എം ആർ)എന്നീ മേഖലകളിലെ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമൊരുക്കും. ഡിപ്ലോമ (ആറ് മാസം), പോസ്റ്റ് ഡിപ്ലോമ (ഒരു വർഷം), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (ഒരു വർഷം), എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. ഫോൺ :8075246674, 0484-2971400
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ അഭിമുഖം
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ,മലയാളം മീഡിയം) (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ:
078/2024) തെരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്റ്റംബർ 19ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസിലും, 18,19 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശൂർ ജില്ല ഓഫീസിൽ വച്ചും നടക്കും.
രാവിലെ 9.30 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷൻ
അതത് ദിവസം രാവിലെ 07.30 നും, ഉച്ചയ്ക്ക് 12 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 09.30 നും നടക്കും. അസൽ പ്രമാണങ്ങൾ, ഒടിവി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ സഹിതം ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് ബന്ധപ്പെട്ട ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.
ടെ൯ഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡീഷണൽ) ഐ.സി.ഡി.എസ്. പ്രോജക്ടിലേക്ക് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലെ അങ്കണവാടികൾക്ക് പാലും
കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ അങ്കണവാടികൾക്ക് മുട്ടയും വിതരണം ചെയ്യുന്നതിനായി ടെ൯ഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 23 വരെ സമർപ്പിക്കാം.
ഫോൺ -0485-2828161, 9188959728
വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്
വിമുക്തഭടന്മാരുടെ മക്കൾക്ക് 2025-26 അധ്യയന വർഷത്തെ മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സിന് സംവരണം ചെയ്തിരിക്കുന്ന സീറ്റിലേക്ക് അപേക്ഷിക്കുന്നതിനായി ആശ്രിത സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. തിരിച്ചറിയൽ കാർഡ്, ഡിസ്‌ചാർജ് ബുക്ക്, ആശ്രിതർ അവിവാഹിതരും തൊഴിൽ രഹിതരുമാണ് എന്ന് തെളിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി/ വില്ലേജ് ഓഫീസറുടെ രേഖകൾ സഹിതം ജില്ലാ സൈനിക ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 25 വയസിനു മുകളിലുള്ള ആശ്രിതർക്കും അർഹതയുണ്ട്.
ഫോൺ- 0484-2422239
കൗൺസിലർ താത്കാലിക നിയമനം
ആലുവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കൗൺസിലർ നിയമനത്തിനായി സൈക്കോളജി/സോഷ്യൽ വർക്ക്/സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവർത്തി പരിചയവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷ എറണാകുളം സിവിൽ സ്റ്റേഷനിൽ മുന്നാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതിവികസന ഓഫീസിൽ സെപ്റ്റംബർ 23-ന് വൈകിട്ട് അഞ്ചിനുള്ളിൽ സമർപ്പിക്കണം.