ഇരുനൂറ് വർഷത്തിലേറെയായി ആചരിക്കുന്ന പുത്തരി ഊണ് ഇത്തവണയും നടന്നു.പുത്തരി ഊണ് എന്ന ആചാരത്തെക്കുറിച്ചുള്ള റിപ്പോർട്ട്.

പാലക്കാട് കർഷക ഗ്രാമങ്ങളിൽ പുത്തരി ഊണ് എന്നൊരു ആചാര അനുഷ്ഠാനമുണ്ട്.ഇരുന്നൂറ് വർഷത്തിലേറെ കാലമായി നിലനിന്നു പോരുന്ന ആചാരമാണിത്.വർഷങ്ങളായി നിലനിർത്തി കൊണ്ട് പോവുന്ന പാരമ്പര്യ രീതിയാണ് ഇത്.

കർഷകരുടെ വീടുകളിലാണ് പ്രധാനമായും ഇത്‌ ആഘോഷപൂർവ്വം ആചരിക്കാറുള്ളത് .തമിഴ്നാടു മായി ബന്ധപ്പെട്ട ചില ആചാരങ്ങളുമായി സമാനതയുണ്ടെന്നാണ് പുത്തരി ഊന്ന് ആചരിക്കുന്ന തറവാട്ടിലെ കാരണവരായ തീത്തുണ്ണി അഭിപ്രായപ്പെട്ടത്.

ഒരു കാലത്ത് പാലക്കാട്ടുശേരി രാജാവ് അറുപത് ഏക്കർ ഭൂമി തീത്തുണ്ണി യുടെ പിതാവ് പൊന്നന്റെ പിതാവായ തീതുണ്ണിക്കു നൽകി . അവിടെ തീത്തുണ്ണി കൃഷി ചെയ്‌തു .അക്കാലത്ത് ഈ കുടുംബത്തിൽ പുറമെ നിന്നും വാങ്ങേണ്ടി വന്നിരുന്നത് ഉപ്പും പുകയിലയും ചുണ്ണാമ്പും മാത്രമാണ് ഇപ്പോഴത്തെ കരണരായ തീത്തുണ്ണി ഓർക്കുന്നത്. മലമ്പുഴ ഡാമിന് വേണ്ടി ഈ ഭൂമി പിന്നീട് വിട്ടുകൊടുക്കേണ്ടി വന്നു എന്നതാണ് ചരിത്രം.

ഈഴവരെന്നും തിയ്യരെന്നും വിളിക്കുന്ന ജാതിയിൽ തീയാട്ടുണ്ണി എന്നാൽ ഔദ്യോഗിക രേഖകൾ പ്രകാരം കേരളത്തിലെ ഒരു ഹിന്ദു ബ്രാഹ്മണജാതിയാണ്. ഭദ്രകാളി ക്ഷേത്രങ്ങളിൽ ഭദ്രകാളി തീയാട്ട് എന്ന അനുഷ്ഠാനകല അവതരിപ്പിക്കുന്നതിലൂടെയാണ് ഇവർ അറിയപ്പെടുന്നത്. അമ്പലവാസി വിഭാഗത്തിൽ ഉൾപ്പെടുന്ന ഇവർക്ക് നമ്പൂതിരിമാർക്ക് തുല്യമായ ചില പ്രത്യേക പദവികളുണ്ട്.വാസ്തവത്തിൽ ഇവർ ഹിന്ദു ബ്രാഹ്മണജാതിയല്ല .അക്കാലത്ത് സവർണരായ നായരേക്കാൾ മുകളിലാണ് ഈഴവ അഥവ തിയ്യരുടെ സ്ഥാനം.ഒരു പക്ഷെ ചരിത്രകാരന്മാർ തീയാട്ടുണ്ണി ഹിന്ദു ബ്രാഹ്മണജാതിയാണ് എന്ന് തെറ്റായി വ്യഖ്യാനിച്ചതാവാം എന്നാണ് തീത്തുണി വ്യക്തമാക്കിയത്.

അക്കാലത്ത് ഈഴവ അഥവ തിയ്യർക്ക് തറവാടുകൾക്ക് പേരുകൾ ഇല്ല.അതിനാൽ വീട്ടു പേര് തീത്തുണ്ണിയുടെ വീടിനു പേര് ഉണ്ടായിരുന്നില്ല.

തീയാട്ടുണ്ണി ലോപിച്ചായിരിക്കാം തീതുണ്ണിയായതെന്നും പറയപ്പെടുന്നുണ്ട്. ഇപ്പോഴത്തെ കാരണവരായ തീത്തുണ്ണിയുടെ മുത്തച്ഛനാണ് തീത്തുണ്ണി .തീതുണിക്ക് മൂന്നു സഹോദരന്മാരുണ്ട് .അവരിലൊരാളായ രവീന്ദ്രനാഥൻ എന്ന കർഷകന്റെ വീട്ടിലാണ് പുത്തരി ഊന്ന് എന്ന ചടങ്ങ് നടന്നത്. ഇരുന്നൂറ് വർഷത്തിലേറെയായി ആചരിക്കുന്ന പാലക്കാട്‌ ജില്ലയിലെ മലമ്പുഴക്ക് സമീപം കൊട്ടേക്കാട് പടലിക്കാട് എന്ന സ്ഥലത്താണ് രവീന്ദ്രനാഥൻ എന്ന കർഷകന്റെ വീട്.ഉത്രാട ദിനമാണ് പുത്തരി പുത്തരി ഊണ് എന്ന ആചാരം നടക്കുന്നത്.ചില അസൗകര്യം മൂലം ഇത്തവണ തിരുവോണ ദിവസമായി.

ഇല്ലം നിറ എന്ന ചടങ്ങ് ഒരു കാലത്ത് കർഷക വീടുകളിലാണ് നടത്തിയിരുന്നത്. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ കർക്കിടകമാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാൻ വേണ്ടിയാണ് ഇത് ആചരിക്കുന്നത്. കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം കർഷകർ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കും. ദേശപരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേർപ്പെട്ടവർക്കെല്ലാം അതിന്റെ നല്ല പങ്കുലഭിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം എന്നാണ് ഔദ്യോഗിക രേഖകളിൽ വ്യക്തമാകുന്നത്.

അതേ സമയം പുത്തരി ഊണ് എന്ന ആചാര അനുഷ്ഠാനം അന്ന് മുതൽ ഇപ്പോഴും വീടുകളിലാണ് ആഘോഷിക്കുന്നത്.. ചിങ്ങ മാസത്തിലാണ് ഇത് . കുറച്ചു കാലം മുമ്പ് വരെ ഉത്രാട ദിനത്തിലായിരുന്നു .ഇപ്പോൾ തിരുവോണ ദിവസമാണ്.ആ ദിവസം ദൂരെയുള്ളവർ പോലും ചടങ്ങിൽ എത്താറുണ്ട്.

പുനെല്ലിന്റെ അവൽ ത്രിമധുരം ചേർത്ത് കുഴച്ച് പ്രസാദ രൂപത്തിൽ നൽ കുന്നു.തറവാട്ടിലെ കാരണവർ നിലവിളക്കിന് മുന്നിൽ കിഴക്കോട്ട് ദർശനമായി ചമ്രം പടിഞ്ഞിരുന്ന് തറവാട്ടിലെ മുതിർന്നവർ മുതൽ ഇളം തലമുറക്കാർക്കു വരെ ശർക്കര കുഴച്ച അവൽ ഓരോരുത്തർക്കായി മടിയിലിരുത്തി കാരണവർ നൽകും.ആ സമയത്ത് മറ്റൊരു മുതിർന്നയാൾ തുളസി ഇലകളും അരിയും പ്രസാദം കൈപ്പറ്റുന്ന വ്യക്തിയുടെ തലയിലിടും.

പ്രായം കുറഞ്ഞവർ മുതൽ മുതിർന്നവർ വരെ ‘ത്രിമധുരം അവൽ പ്രസാദം’ ഭക്തിപൂർവ്വം കൈകളിൽ വാങ്ങും. ഒറ്റ തിരിയുള്ള നിലവിളക്കിന് മുന്നിലിരുന്നാണ് പ്രാർത്ഥനാപൂർവ്വം ഇത്‌ ചെയ്യുന്നത്. തിരിനാളം ഇളകാതെ കത്തുന്നതുവരെ പ്രസാദം വാങ്ങുന്നതിനായി കാത്തിരിക്കണം. ഇളകാതെ കത്തുമ്പോൾ അന്ന ലക്ഷ്മി പ്രസാദിക്കുന്നതായി കർഷകർ വിശ്വസിക്കുന്നു.നിലത്തിരുന്നാണ് പ്രസാദം വാങ്ങുക.. കുട്ടികൾ കാരണവരുടെ മടിയിലിരുന്നും;ഇരിക്കാൻ പ്രയാസമുള്ളവർ ഭക്തി പൂർവ്വം നിന്നുകൊണ്ടും .

കർമ്മം ചെയ്യുന്ന കാരണവരുടെ നെറുകയിൽ തുളസി ഇലകളും അരിയുംഇട്ട ശേഷം അവൽ പ്രസാദം അദ്ദേഹത്തിന് നൽകുന്നു.അദ്ദേഹം പ്രസാദം കഴിച്ച ശേഷം സദ്യ വട്ടങ്ങളിലേക്ക് പ്രവേശിക്കും. അതോടെ ചടങ്ങിനു പര്യവസാനമാവുന്നു.പിന്നീട് വൈകുന്നേരം വരെ കുടുബ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.അതിനു ശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങുന്നതോടെ പുത്തരി ഊണ് അവസാനിക്കുന്നു.

വർഷങ്ങൾക്കു മുമ്പ് മുത്തച്ഛന്റെ പേരാണ് മക്കളുടെ മക്കൾക്ക് നൽകാറാറു ള്ളത് അങ്ങനെയാണ് പൊന്നന്റെ മൂത്ത മകന്റെ പേര് ഇപ്പോഴത്തെ കാരണവരായ തീത്തുണ്ണിയുടെ പേരായത് .