ഇറാൻ പിന്തുണയുള്ള ഹൂതികളെ ലക്ഷ്യമിട്ട് യെമൻ തലസ്ഥാനമായ സനയിലെ നിരവധി പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈൽ തൊടുത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഞായറാഴ്ച സനയിൽ വ്യോമാക്രമണം നടത്തിയത്. ഹൂതികളെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ ഇസ്രായേൽ ആക്രമണമാണിതെന്ന് വിമതർ പറഞ്ഞതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.യെമനിൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു .

തലസ്ഥാനമായ സനായിലെ ഒരു പവർ പ്ലാനറ്റ്, ഗ്യാസ് സ്റ്റേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ ഉണ്ടായതെന്ന് ഹൂത്തി മീഡിയ ഓഫീസ് അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്ന് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി താമസക്കാർ പറഞ്ഞു.ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല.

വിമതർ ഉപയോഗിച്ചതായി വിശ്വസിക്കുന്ന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഒരു ആഴ്ച മുമ്പ് ആക്രമണം പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം യെമനിൽ ഇതാദ്യമായാണ് ആക്രമണം നടക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഞായറാഴ്ചത്തെ ആക്രമണം ഇസ്രായേൽ ഉടൻ സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ പിന്തുണയുള്ള ഹൂതികൾ 22 മാസത്തിലേറെയായി ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയും ചെങ്കടലിൽ കപ്പലുകളെ ലക്ഷ്യമിടുകയും ചെയ്തിട്ടുണ്ട്. ഗാസ മുനമ്പിലെ യുദ്ധത്തിനിടയിൽ പലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തങ്ങൾ ആക്രമണങ്ങൾ നടത്തുന്നതെന്ന് അവർ പറയുന്നു.
