പരമ്പരാഗത മത്സ്യ തൊഴിലാളി യൂണിയന്റെ നേതൃതത്തിൽ 75 ഓളം ഫിഷിങ് ബോട്ടുകൾ നിർത്തിയിട്ട് വൈപ്പിൻ ജങ്കാർ സർവീസ് തടഞ്ഞു കായൽ സമരം നടത്തി.ജങ്കാർ സർവീസ് റൂട്ടിലായിരുന്നു സമരം. . തുടർന്ന് ജങ്കാർ സർവീസ് നിർത്തിവച്ചു .പരമ്പരാഗത മത്സൃ തൊഴിലാളി സമിതിയുടെ നേതൃത്വത്തിലായിരുന്നു കായൽ ഉപരോധ സമരം സംഘടിപ്പിച്ചത്.വൈപ്പിൻ ജെട്ടി ഭാഗത്തു 200 ഓളം മത്സ്യ തൊഴിലാളികളും സംഘടിപ്പിച്ചതിനെ തുടർന്ന് .തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെടുകയും അധികൃതർ മധ്യസ്ഥ ശ്രമം നടത്തുകയുമുണ്ടായി.

വൈപ്പിൻ ഫിഷറിസ് അസിസ്റ്റൻ്റ് ഡയറക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ജപമാല ഫിഷിങ് ബോട്ടിന്റെ ഫൈൻ ഒഴിവാക്കി പെർമിറ്റ് അടയ്ക്കുന്നതിന് നിജപ്പെടുത്തി നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് ജപമാല എന്ന സാധാരണ ഫിഷിങ് ബോട്ടിനു ഫിഷറിസ് അധികൃതർ പിഴ ചുമത്തിയത് . 2.50 ലക്ഷം പിഴ ചുമത്തിയത് റദ്ദാക്കി. ലൈസൻസ് ഫീസ് മാത്രം അടച്ചാൽ മതിയെന്നാണ് ചർച്ചയിൽ തീരുമാനമായത്.

കായൽ സമരത്തിലേക്ക് നയിച്ചതിനു കാരണമായി ഫിഷറീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത് തങ്ങളുടെ പരിശോധനയിൽ ജപമാല എന്ന ഫിഷിങ് ബോട്ടിനു പെർമിറ്റില്ലായിരുന്നു.കൂടാതെ വള്ളത്തിൽ പണിയെടുക്കുന്ന രണ്ട് പേർക്ക് ആധാർ കാർഡും ഉണ്ടായിരുന്നില്ല.അതുകൊണ്ടാണ് രണ്ടരലക്ഷം പിഴ ചുമത്തിയത്.
ഫിഷറീസ് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം മൂലമാണ് കായൽ സമരം നടത്തിയത് എന്നാണ് പരമ്പരാഗത മത്സ്യ തൊഴിലാളി യൂണിയൻ നേതാക്കൾ ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞത്.ലൈസൻസ് പുതുക്കുവാൻ ഒരു ദിവസം വൈകിയതിന്റെ പേരിലാണ് ജപമാല എന്ന ബോട്ട് പിടിച്ചെടുതും 2.50 ലക്ഷം രൂ പിഴയിട്ടതും.ഇതിൽ പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളികൾ അഴിമുഖത്ത് ബോട്ടുകൾ കൂട്ടി കെട്ടിയിട്ട് പ്രതിഷേധിച്ചതെന്നാണ് പരമ്പരാഗത മത്സ്യ തൊഴിലാളി യൂണിയൻ നേതാക്കൾ വ്യക്തമാക്കിയത്.സമരം അവസാനിപ്പച്ചതോടെ ജങ്കാർ സർവീസ് സർവ്വീസ് പുന:രാരംഭിച്ചു.
