പുതിയ തന്ത്രങ്ങളുമായി ഇനി രണ്ടു ദിവസം ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിൽ

ഇനി രണ്ടു ദിവസം ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിൽ .കേരളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും അടവുകളും ചർച്ച ചെയ്തത് തീരുമാനിക്കാൻ സാധ്യത.

ഇന്നലെ രാത്രിയിലെത്തിയ അമിത്ഷായെ കേരളത്തിലെ മുതിർന്ന പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കൊപ്പം സംസ്ഥാന പ്രസിഡന്റ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു .

ഇന്ന്(22 -08 -2025 ) രാവിലെ അമിത്ഷാ ബിജെപി നേതൃ സമ്മേളനം എറണാകുളത്ത് ഉദ്‌ഘാടനം ചെയ്‌തു

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു .പാര്‍ട്ടിക്ക് കരുത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ ഭരണം പിടിച്ചെടുക്കാനുള്ള ആലോചനകള്‍ ശക്തമാണ്. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, ശോഭാസുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങി സംസ്ഥാന ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്..

കൊട്ടാരക്കരയിലെയും കോതമംഗലത്തെയും ലൗ ജിഹാദ് വിഷയം അമിത്ഷായെ നേതാക്കൾ ധരിപ്പിച്ചു. മലയാളി കന്യാസ്ത്രീകളുടെ ഛത്തീസ്ഗഡിലെ അറസ്റ്റും വോട്ടര്‍ പട്ടിക വിവാദവും മറികടക്കാനുള്ള തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്‌തു എന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളുടെ ഏകദേശ പട്ടികയുംഅമിത്ഷായുടെ മുന്നിൽ വെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ കേരളത്തിലും തമിഴ്‌നാട്ടിലും എല്ലാ മാസവും അമിത്ഷാ സന്ദര്‍ശിച്ച് യോഗങ്ങളില്‍ പങ്കെടുക്കും.