നടൻ വിജയ് ദേവരകൊണ്ടയുടെ കിങ്‌ഡം എന്ന സിനിമക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം കത്തുന്നു

തെലുങ്ക് സിനിമ നടൻ വിജയ് ദേവരകൊണ്ടയുടെ കിങ്‌ഡം എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം .ശ്രീലങ്കൻ തമിഴ് സംഘടനകളെയും തമിഴ് ഈഴം പോരാട്ടത്തെയും നിഷേധാത്മകവും ആക്രമണാത്മകവുമായ രീതിയിൽ ചിത്രീകരിച്ചതായാണ് ഈ ചിത്രത്തിനെതിരെ ഉയർന്ന ആരോപണം.

വിജയ് ദേവരകൊണ്ട നായകനായി പുതുതായി പുറത്തിറങ്ങിയ തെലുങ്ക് ആക്ഷൻ-ത്രില്ലർ ചിത്രമാണ് കിങ്‌ഡം .ഈ ചിത്രവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ, സാംസ്കാരിക പ്രശനങ്ങൾക്കാണ് കാരണമായത് ഇന്നലെ (06 -08 -2025 ) തമിഴ്നാട്ടിലുടെ നീളം ബഹുജന പ്രതിഷേധങ്ങൾ നടക്കുകയുണ്ടായി.

ഈഴം തമിഴരെ അപമാനിക്കുന്ന കിങ്‌ഡം എന്ന സിനിമയുടെ പ്രദർശനം നിർത്തുക! എന്നതാണ് പ്രധാന മുദ്രാവാക്യം.

“ആവിഷ്കാര സ്വാതന്ത്ര്യം” എന്ന പേരിൽ, തമിഴ് ദേശീയ വംശത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാനോ തെറ്റായി ചിത്രീകരിക്കാനോ ആരെയും അനുവദിക്കില്ല . മലയോര തമിഴരെ ഈഴം തമിഴർ അടിച്ചമർത്തിയെന്ന് ചിത്രത്തിലെ ചിത്രീകരണം കടുത്ത ചരിത്രപരമായ വളച്ചൊടിക്കലും ഗുരുതരമായ വഞ്ചനയുമാണ് എന്നാണ് ആക്ഷേപം.. ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യത്തെ വസ്തുതയായി ചിത്രീകരിക്കുകയും ഈഴം തമിഴരെ ഇത്ര നിന്ദ്യമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്യുന്നത് പൂർണ്ണമായും അസ്വീകാര്യമാണ്.

തമിഴ്‌നാട്ടിലെ സിനിമ നിർമാതാവും തമിഴ്‌നാട്ടിലെ നാം തമിഴർ കച്ചി എന്ന രാഷ്ട്രീയ പാർട്ടിയുടെ ചീഫ്-കോർഡിനേറ്ററുമായ സെന്തമിഴൻ സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കച്ചി (എൻ‌ടി‌കെ) അംഗങ്ങൾ തമിഴ്‌നാട്ടിൽ ചിത്രം പ്രദർശിപ്പിക്കുന്നത് ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിയേറ്ററുകൾക്ക് പുറത്ത് വ്യാപകമായ പ്രകടനങ്ങൾ നടത്തി.പ്രദർശനം തുടർന്നാൽ തിയേറ്റർ ഉടമകൾക്ക് “നേരിട്ടുള്ള നടപടി” ഉണ്ടാകുമെന്ന് സീമാൻ മുന്നറിയിപ്പ് നൽകി, ചിത്രം “തമിഴ് പ്രതിരോധത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുകയും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്നു” എന്ന് സീമാൻ പറഞ്ഞു.