ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്;ഇനി 38 ദിവസം ;ശശി തരൂർ സ്ഥാനാർത്ഥിയാകുമോ?

പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 9ന് തിരഞ്ഞെടുപ്പ് നടക്കും. അന്ന് തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗദീപ് ധന്‍ഖര്‍ രാജിവെച്ചതാണ് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കാരണം.

ആരായിരിക്കും ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും സ്ഥാനാർത്ഥികൾ .എൻ ഡി എ മുന്നണിക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രതിപക്ഷം വലിയൊരു മത്സരം നടത്താൻ സാധ്യത കുറവാണ്.എൻ ഡി എ സ്ഥാനാർഥി കോൺഗ്രസ് വർക്കിം കമ്മിറ്റിയംഗവും എം പിയുമായ ശശി തരൂർ ആണോയെന്ന് അറിയാനാണ് പലർക്കും താൽപ്പര്യം.

2022 ലെ ഇന്ത്യൻ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ യുടെ ജഗദീപ് ധൻകറിന് 74 .37 വോട്ടുകളുടെ മൂല്യം കിട്ടിയപ്പോൾ എതിർ സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവയ്ക്ക് 25 .63 വോട്ടുകളുടെ മൂല്യമാണ് ലഭിച്ചത്.ജഗ്ദീപ് ധൻഖർ രാജസ്ഥാൻ സ്വദേശിയും മാർഗരറ്റ് ആൽവ കർണാടകം സ്വദേശിനിയുമാണ്.

സ്ഥാനാർഥികൾക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 വരെയാണ്. ഓഗസ്റ്റ് 25നുള്ളില്‍ നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസരവുണ്ട്. സെപ്റ്റംബര്‍ 9ന് രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് തിരഞ്ഞെടുപ്പ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതേദിവസം തന്നെ വോട്ടെണ്ണലും നടക്കും. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നയാള്‍ ഉപരാഷ്ട്രപതിയാകുന്നതിനൊപ്പം അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യസഭാ അധ്യക്ഷസ്ഥാനവും വഹിക്കും.

ജൂലൈ 21ന് ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍ഖര്‍ അപ്രതീക്ഷിതമായി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ധന്‍കര്‍ രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കിയത്. ധന്‍ഖറിന്റെ രാജി പ്രതിപക്ഷത്തെ ഉള്‍പ്പെടെ ഞെട്ടിച്ചിരുന്നു. രാജ്യസഭാ നടപടിക്രമങ്ങളില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജിവെക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.