അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ അമ്പത് ശതമാനം താരിഫ് (ചുങ്കം )ചുമത്തിയതോടെ ഇന്ത്യയിൽ ട്രംപിനെതിരെ ശക്തമായ വികാരം ആണ് ഉയരുന്നത്.അദ്ദേഹത്തിന് ജയിക്കാൻ മാത്രമാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തിയത്.ആവശ്യം കഴിഞ്ഞപ്പോൾ ഇന്ത്യയെ കറിവേപ്പില പോലെ വലിച്ചെറിയുകയാണ് ചെയ്തത്.

ഇന്ത്യക്കെതിരെ മാത്രമല്ല അദ്ദേഹം ഇങ്ങനെ ചെയ്തത് .അദ്ദേഹം വിജയിക്കാൻ വേണ്ടി സഹായം നൽകിയ മിക്കയാളുകളെയും അദ്ദേഹം തള്ളിപ്പറയുകയാണ് ചെയ്‌തത് .ഇലോൺ മസ്‌ക് ഉൾപ്പെടെയുള്ളവർ തെരെഞ്ഞെടുപ്പ് ഫണ്ട് നൽകിയും മറ്റും വലിയ തോതിലാണ് തെരെഞ്ഞെടുപ്പ് കാലത്ത് ട്രംപിനെ സഹായിച്ചത്.അദ്ദേഹം പോലും ഇപ്പോൾ ട്രംപിന്റെ ശത്രുപക്ഷത്താണ്.അത് വെച്ച് നോക്കുമ്പോൾ നരേന്ദ്ര മോദിയെ സംബന്ധിച്ച് ട്രംപിന്റെ മിത്രങ്ങളുടെ ലിസ്റ്റിൽ നിന്നും പുറത്തായതിൽ അത്ഭുതമൊന്നുമില്ല.
യഥാര്‍ഥത്തില്‍ ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യയോടുള്ള പ്രശ്‌നമെന്താണ്? ഇന്ത്യ-അമേരിക്ക ബന്ധത്തെ അസ്ഥിരപ്പെടുത്തിയ ഏതെങ്കിലും തരത്തിലുള്ള നയപരമായ മാറ്റം അടുത്ത കാലത്തതൊന്നും ഉണ്ടായിട്ടുണ്ടോ ? ഇല്ല. പിന്നെ എന്തുകൊണ്ടാണ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ അടിക്കടി താരിഫ് വർധന ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ടുവരുന്നത്? .

ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യ-യുഎസ് വ്യാപാര കരാർ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി,മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, സമാധാന നൊബേല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിനു പിന്നിലുള്ളതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.പരിശോധിച്ചാല്‍ കൗതുകകരവും ചിലപ്പോഴൊക്കെ വിചിത്രവുമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ട്രംപ് സ്വീകരിക്കുന്ന സമീപനത്തിനു പിന്നിലെ മനോവ്യാപാരങ്ങള്‍.

ട്രമ്പിനെതിരെയുള്ള വികാരം ഇന്ത്യയിൽ ശക്തമാണ്.അതുകൊണ്ടാണ് ട്രംപ് ഭാര്യക്കും മകനോടൊപ്പം നിൽക്കുന്ന ചിത്രത്തിലെ മകന്റെ ടീ ഷർട്ടിലെ i am with stupid .മലയാളത്തിൽ പറഞ്ഞാൽ ഞാൻ ഒരു മണ്ടനോടൊപ്പം എന്നാണ്.ഈ ചിത്രം ഇപ്പോൾ വൈറലാണ്.അതേസമയം ഈ ചിത്രം വ്യജമാണെന്നും പറയപ്പെടുന്നുണ്ട് .
