കണ്ണൂരിലെ ജനകീയ ഡോക്ടര്‍ ഡോ. എ കെ രൈരു ഗോപാല്‍ അന്തരിച്ചു. 80 വയസായിരുന്നു.അരനൂറ്റാണ്ടു കാലത്തോളം രണ്ട് രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ജനകീയ ഡോക്ടറാണ് വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

പാവപ്പെട്ട രോഗികള്‍ക്ക് വലിയ ആശ്രയമായിരുന്നു രൈരു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും. സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ വൈകിട്ട് നാലുവരെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചു. പിന്നീട് കുറച്ചുകാലം പരിശോധനാ സമയം രാവിലെ ആറു മുതല്‍ വൈകിട്ട്വൈകിട്ട് നാല് വരെയാക്കി .
രോഗികളില്‍ നിന്ന് രണ്ട് രൂപ ഫീസ് മാത്രം വാങ്ങിയായിരുന്നു ചികിത്സ. ഇതിനാല്‍ രണ്ടുരൂപ ഡോക്ടര്‍ എന്നാണ് എ.കെ.രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. 50 വര്‍ഷത്തിനിടെ 18 ലക്ഷം രോഗികളെ ചികിത്സിച്ചിട്ടുണ്ട്. സംസ്‌കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.

ഡോ. എ കെ രൈരു ഗോപാല്‍ എന്ന ജനകീയ ഡോക്ടർ ഒരിക്കലും സമ്പന്നനാവാൻ ആഗ്രഹിച്ചില്ല.നന്മകൾ നിറഞ്ഞ മനുഷ്യനായിരുന്നു വിട വാങ്ങിയത്.ഇത് പോലുള്ള ഡോക്ടർമാർ ഇക്കാലത്ത് ആതുര ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നു എന്നത് ഈ നൂറ്റാണ്ടിലെ അത്ഭുതമാണ്.മെഡിക്കൽ രംഗം അടിമുടി കച്ചവടമായ കാലത്താണ് ഇദ്ദേഹം രണ്ട് രൂപ മാത്രം വാങ്ങി രോഗികളെ പരിശോധിച്ച് മരുന്നുകൾ കുറിച്ച് കൊടുത്തിരുന്നത്.ഡോ. എ കെ രൈരു ഗോപാലിനെ എത്ര ഡോക്ടർമാർ മാതൃകയാക്കും.(കവർ ഫോട്ടോ കടപ്പാട് :മാധ്യമം )