ദുബായിലും അബുദാബിയിലുമായി നടക്കുന്ന ട്വന്റി 20 ടൂർണമെന്റിൽ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.സെപ്റ്റംബർ 14 നാണ് മത്സരം . ബ്ലോക്ക്ബസ്റ്റർ പോരാട്ടമായാണ് ഈ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്.
എ സിസി പുരുഷ ടി20 ഏഷ്യാ കപ്പ് 2025 ന്റെ ആതിഥേയ നഗരങ്ങളായി ദുബായിയെയും അബുദാബിയെയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഔദ്യോഗികമായി സ്ഥിരീകരിച്ചു.

എട്ട് ടീമുകലാണ് പങ്കെടുക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവരാണ്.
ടൂർണമെന്റിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ലോകോത്തര വേദികളിലായി 19 അന്താരാഷ്ട്ര മത്സരങ്ങൾ നടക്കും, ദുബായ് 11 മത്സരങ്ങൾക്കും ബാക്കി എട്ട് മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കും.ബാക്കി കളികൾ അബുദാബിയിലും . ഗ്രാൻഡ് ഫൈനൽ ദുബായിൽ നടക്കും.
.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം വന്നത് . അതിർത്തിയിലെ ഏറ്റുമുട്ടലുകളും നയതന്ത്ര പിരിമുറുക്കങ്ങളും സമീപ മാസങ്ങളിൽ വർദ്ധിച്ചിരുന്നു. ഇത് പാകിസ്ഥാൻ ഉൾപ്പെടുന്ന പരിപാടികൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾക്ക് കാരണമായി. 1947 ലെ വിഭജനത്തിനുശേഷം, ഇരുവരും തമ്മിലുള്ള മത്സരങ്ങൾ ദേശീയ അഭിമാനം, തീവ്രമായ അഭിനിവേശം, ഇടയ്ക്കിടെയുള്ള വിവാദങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു.

1986 ൽ ഷാർജയിൽ ജാവേദ് മിയാൻദാദിന്റെ അവസാന പന്തിൽ സിക്സ് നേടിയതും 2022 ലെ ടി20 ലോകകപ്പിൽ വിരാട് കോഹ്ലിയുടെ വീരകൃത്യങ്ങളും പോലുള്ള ഐതിഹാസിക നിമിഷങ്ങൾ നാടോടിക്കഥകളിൽ പോലും ഇടം നേടിയിട്ടുണ്ട്. ഫീൽഡിന് പുറത്തുള്ള സുരക്ഷാ ആശങ്കകളും രാഷ്ട്രീയ വിയോജിപ്പും കാരണം 2012-13 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകൾ ഇല്ലായിരുന്നു.
“ഏഷ്യാ കപ്പ് ഒരു ടൂർണമെന്റിനേക്കാൾ ഇത് ഏഷ്യൻ ക്രിക്കറ്റിന്റെ ഒരു ആഘോഷമാണ്” എന്നാണ് എസിസിയുടെ പ്രസ്താവനയിൽ പറയുന്നത്.(കവർ ഫോട്ടോ കടപ്പാട് : time line )