പ്രണയ വിവാഹിതരായ നവദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

നിലമ്പൂരിൽ പ്രണയ വിവാഹിതരായ നവദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകന്‍ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. 3 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇരുവരും പ്രേമിച്ചാണ് വിവാഹം കഴിച്ചത്.

രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടില്‍ കണ്ടെത്തുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അയല്‍വാസികള്‍ അമൃതയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.