കൊച്ചി മെട്രോ കരാർ തൊഴിലാളികൾ വൻ പ്രക്ഷോഭത്തിലേക്ക് .സിഐടിയു ,ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി യൂണിയനുകളുടെ സംയുക്ത ആക്ഷൻ കൗൺസിൽ ആണ് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
2025 ആഗസ്റ്റ് 29 നു രാവിലെ ഒമ്പതു മണിക്ക് കലൂർ കെഎംആർഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഐഎൻടിയുസി പ്രസിഡന്റ് വി പി ജോർജ് ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞു.

കുടുംബശ്രീ തൊഴിലാളികൾക്ക് നിയമപരമായി അർഹതയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുക,പ്രാകൃതമായ പെനാൽറ്റി നടപടികൾ റദ്ദാക്കുക,20 ശതമാനം ബോണസ് അനുവദിക്കുക തുടങ്ങിയ 19 ആവശ്യങ്ങൾ നടപ്പിലാക്കുക എന്ന് ആവശ്യപ്പെട്ടാണ് മാർച്ചും ധർണയും സംയുക്ത ആക്ഷൻ കൗൺസിൽ നടത്തുന്നത്.ലൂർ കെഎംആർഎൽ ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണയും സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്യും.
