നഗരത്തിലെ തൈക്കൂടം, ചമ്പക്കര , പൂണിത്തുറ, തമ്മനം,കലൂർ, പനമ്പള്ളി നഗർ,കതൃക്കടവ് പ്രദേശത്തെ കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റസിഡൻ്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ)ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടവന്ത്ര വാട്ടർ അതോറിറ്റി ഓഫീസിനു മുൻപിൽ ഉപരോധ സമരം സംഘടിപ്പിച്ചു

ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി കുടിവെള്ളം ലഭ്യമല്ല .പുതിയ പൈപ്പ് ലൈൻ ഇട്ടതും , അറ്റകുറ്റപ്പണിക്കായി ആലുവ ജലശുദ്ധീകരണ പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിയതിനുശേഷവും തമ്മനത്തേക്കുള്ള പൈപ്പ് ലൈനിന്റെ ചോർച്ച മാറ്റിയതിനുശേഷവുമാണ് പമ്പിങ്ങ് തകരാറിലായത്
ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ ജലവിതരണം നടത്തിയിരുന്നത് .ജല അതോറിറ്റി നൽകുന്ന വെള്ളം മാത്രമാണ് ഈ പ്രദേശത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളമടിച്ചാണ് ജനങ്ങൾ പ്രാഥമിക കർമ്മങ്ങൾ നിർവഹിച്ചത് .ഇത് ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരിക്കുകയാണ് .ജല അതോറിറ്റിയും, കൊച്ചി നഗരസഭയും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് പ്രതിഷേധ കൂട്ടായ്മ ചൂണ്ടിക്കാട്ടി

റസിഡൻ്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ പ്രസിഡൻ്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ മുൻ കൗൺസിലർ വിപി ചന്ദ്രൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു .റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് നഗരസഭ കൗൺസിലർമാരായ എം ജി അരിസ്റ്റോട്ടിൽ സുജാ ലോനപ്പൻ രജനി മണി വിവിധ സംഘടന ഭാരവാഹികളായ കെ ജി രാധാകൃഷ്ണൻ, എം എൻ ഗിരി കെ എസ് ദിലീപ് കുമാർ ,രാധാകൃഷ്ണൻ കടവുങ്കൽ,സി ചാണ്ടി സൈനബ പൊന്നാനിമംഗലം ജിൻസി ജേക്കബ്,നോബൽ അടിമുറി,പി രംഗദാസ പ്രഭു,പി വി അതികായകൻ സൂസൻജാക്സൺ,വേണു കറുകപ്പള്ളി,ഉഷ ജയകുമാർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് :നഗരത്തിലെ ഗുരുതരമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റസിഡൻസ് അസോസിയേഷൻ കോഡിനേഷൻ കൗൺസിൽ റാക്ക് നേതൃത്വം കടവന്ത്ര വാട്ടർ അതോറിറ്റി ഓഫീസിനു മുൻപിൽ നടത്തിയ ഉപരോധസമരം മുൻ കൗൺസിലർ വി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു കെ എസ് ദിലീപ്കുമാർ കുരുവിള മാത്യൂസ് സുജ ലോനപ്പൻ,രജനി മണി, കുമ്പളം രവി, രാധാകൃഷ്ണൻ കടവുങ്കൽ, സൈനബ പൊന്നാരിമംഗലം, കെ ജി രാധാകൃഷ്ണൻ എം എൻ ഗിരി എന്നിവർ സമീപം