എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനെ ക്രിക്കറ്റ് ബാറ്റും പന്തും സമ്മാനിച്ചുകൊണ്ട് കേരള ദർശന വേദി യാത്രയയപ്പ് നൽകി.
നാടകെ ആശങ്ക പരത്തിയ ബ്രഹ്മപുരം മാലിന്യ കൂനയിലെ തീ കെടുത്താനാണ് സർക്കാർ എൻ എസ് കെ ഉമേഷന് ബ്രഹ്മപുരത്തേക്ക് അയച്ചത്.

ദിവസങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെ യാണ് തീ അണച്ചത് കത്തിയ മാലിന്യ കൂന നീക്കി ക്രിക്കറ്റ് കളിക്കുവാൻ പറ്റുന്ന പരുവത്തിലാണ് കളക്ടർ ബ്രഹ്മപുരത്തെ ദൗത്യം പൂർത്തിയാക്കിയത്.
ഇതിലുള്ള സന്തോഷം പങ്കെടുന്നതിനു വേണ്ടിയാണ് പ്രതീകാത്മമായി ക്രിക്കറ്റ് ബാറ്റും പന്തും നൽകി യാത്രയയപ്പ് നൽകിയതെന്ന് കേരള ദർശന വേദി ചെയർമാൻ എപി മത്തായി അറിയിച്ചു.വൈസ് ചെയർമാൻ ടോമി മാത്യു, ജനറൽ സെക്രട്ടറി കുമ്പളം രവിഎന്നിവരും സന്നിഹിതരായിരുന്നു