സിപിഎം ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്തിനാണ്?എന്നു മുതലാണ് സിപിഎമ്മിന് ശബരിമലയോട് പ്രേമമുണ്ടായത് ?

ആഗോള അയ്യപ്പ സംഗമം സിപിഎം നടത്തുന്നതെന്തിനാണ്?. എന്നു മുതലാണ് സിപിഎമ്മിന് ശബരിമലയോട് പ്രേമമുണ്ടായത് ?. സിപിഎം ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുകയാണ്. പാര്‍ലമെന്റിലെ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കുശേഷം സിപിഎം ശബരിമലയെയും അയ്യപ്പനെയും പിടിച്ചിരിക്കുകയാണ്. സംഘപരിവാറുമായി ഒരുമിച്ചാണല്ലോ ഇപ്പോള്‍ എല്ലാ ഏര്‍പ്പാടുകളും. അവര്‍ ഒരുമിച്ച് നടത്തട്ടെ. വര്‍ഗീയത കളിക്കുന്ന സിപിഎം തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. ഹംഗാളില്‍ സംഭവിച്ചത് കേരളത്തിലും സിപിഎമ്മിന് സംഭവിക്കും. അയ്യപ്പ സംഗമത്തില്‍ തങ്ങളെയാരെയും വിളിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇടനിലക്കാരെ വെച്ചുകൊണ്ട് ജിഎസ്ടിയില്‍ വലിയ അഴിമതിയാണ് നടക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടു കൂടിയാണ് ഇതു നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ശ്രീജ ജീവനൊടുക്കിയതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പൊതുയോഗം നടത്തി ആ ജനപ്രതിനിധിയെ അധിക്ഷേപിച്ചതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായത്. കുടുംബത്തിന്റെ മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ബിജെപി അയ്യപ്പസംഗമത്തിൽ തമിഴ് നാടു മുഖ്യമന്ത്രി,കേരള മുഖ്യമന്ത്രി എന്നിവർ പങ്കെടുക്കുന്നതിനെ വിമർശിച്ചിരുന്നു.ഇവർ ഹിന്ദുക്കളോട് മാപ്പു ചോദിച്ചിട്ട് മാത്രമെ അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ അനുവദിക്കൂ എന്നാണ് സംസ്ഥാന ബിജെപി പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകിയത്.അല്ലാത്തപക്ഷം അവരെ തടയുമെന്നാണ് പറഞ്ഞിട്ടുള്ളത്.