കൊച്ചി ഇന്റർ നാഷണൽ എയർ പോർട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതിയുടെ വിധി.ഇന്നാണ് സുപ്രധാനമായ വിധിയുണ്ടായത്.
അതോടെ 15 വർഷമായി സിയാലിന്റെ വിവരാവകാശ നിയമത്തിനെതിരെ നടത്തി വന്ന കേസിനു കേരളത്തിൽ അന്തിമാകുകയാണ്.ഹർജി നൽകിയത് മാധ്യമ പ്രവർത്തകനും ഗ്രീൻ കേരള ന്യൂസിന്റെ എഡിറ്ററുമായ എം ആർ അജയനാണ് .അഡ്വ .പി എസ് ബൈജു മുഖാന്തിരമാണ് കേസ് ഫയൽ ചെയ്‌തത് .

കേരള ഹൈക്കോടതി വിധിയിൽ പറയുന്നതെങ്ങെനെയാണ്.”വിവരാവകാശ നിയമപ്രകാരം ഓഹരി ഉടമകൾ നൽകിയ എല്ലാ വിവരവകാശ അപേക്ഷകളിലും പതിനഞ്ച് ദിവസത്തിനകം തീരുമാനം എടുക്കണം.പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിക്കണം.”
സിയാൽ മാനേജിംഗ് ഡയറക്ടർ സുഹാസിനെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത് .സിയാൽ എം ഡി യുടെ പ്രവർത്തനങ്ങൾ hide ചെയ്ത് പൊതു സമക്ഷത്തിൽ വരാതിരിക്കാനാണ് വിവരാവകാശ നിയമത്തിനെതിരെ നിരന്തരം ഇത്രയും കാലം കേസ് നടത്തിയത് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു .എം ഡി എന്ന നിലയിൽ ഇയാൾ യോഗ്യനാണോ അയോഗ്യനാണോ എന്നുള്ള കാര്യവും എം ഡി യുടെ ദുരുദ്ദേശങ്ങളും സിയാൽ ഡയറക്ടർ ചീഫ് സെക്രട്ടറി അനേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വിധിയിൽ നിർദേശിച്ചിട്ടുണ്ട്.

കൂടാതെ സിയാൽ നൽകിയ പതിനഞ്ചോളം റിട്ട് അപ്പീലുകൾ കോടതി ഡിസ്‌മിസ് ചെയ്‌തു .കോടതി ചെലവായി ഒരു ലക്ഷം രൂപ ഡിവിഷൻ ബെഞ്ച് എം ഡി ക്ക് ചുമത്തിയിട്ടുണ്ട്.ഈ തുക കേരള ഹൈക്കോടതി ബാർ അസോസിയേഷൻ അക്കൗണ്ടിൽ അടച്ച് രശീതി ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.സിയാൽ ഡയറക്ടർ ബോർഡിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്.ബോർഡിനോട് ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ഇത്തരം കേസ് നടത്തിയ എം ഡി സുഹാസാണ് ഹൈക്കോടതി വിമർശനത്തിനു വിധേയമായത്.

നിലവിൽ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷന്റെ എം ഡി സ്ഥാനം വഹിക്കുന്ന സുഹാസ് സിയാൽ എം ഡി യുടെ അധിക ചുമതലയാണ് വഹിക്കുന്നത്.കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനമായ സിയാലിന്റെ എം ഡിയായി തുടരാൻ ഹൈക്കോടതി വിധിയിലൂടെ കഴിയാതെ വരുമെന്നാണ് നിയമജ്ഞർ ചൂണ്ടിക്കാട്ടിയത്.ഈ കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2025 ജൂലൈ 22 നുള്ളിൽ എന്തെല്ലാം നടപടികൾ ഇക്കാര്യത്തിൽ സ്വീകരിച്ചു എന്ന് ചീഫ് സെക്രട്ടറി സീൽഡ് (sealed )കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് സമർപ്പിക്കണമെന്നാണ് ഈ വിധിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.ഈ വിധിയോടെ സുഹാസ് സിയാൽ എംഡി സ്ഥാനത്തു നിന്നും മാറ്റപ്പെടുവാനുള്ള സാധ്യതയുമുണ്ട്.
