മമ്മൂട്ടിയുടെ തിരിച്ചു വരവ് ;നന്മയുള്ളവർക്ക് എന്നും ദൈവത്തിൻ്റെ കൂട്ടുണ്ട് എന്ന് സംവിധായകൻ ഷാജി കൈലാസ്

മലയാളത്തിൻ്റെ സൂപ്പർ താരം മലയാള സിനിമയിൽ തിരിച്ചെത്തുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് മടങ്ങി വരവ് .അത് ആഘോഷിക്കുകയാണ് മമ്മൂട്ടിയുടെ ആരാധകരും സോഷ്യൽ മീഡിയയും.

‘അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങൽ, കാറും കോളുമുളള ഒരു വലിയ കടല്‍ താണ്ടിയെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ .പ്രാർഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി…എന്നാണ് നിർമാതാവ് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നടൻ മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി .ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റ് ഫലങ്ങളും വന്നത്.

എംഎംഎംഎൻ സിനിമയുടെ ലൊക്കേഷനിൽ ഉടനെ മമ്മൂട്ടി എത്തുമെന്നാണ് സൂചന.മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘എംഎംഎംഎൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ നയൻതാരയ നേരത്തെ ജോയിൻ ചെയ്‌തിരുന്നു . മഹേഷ് നാരായണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനിയും ആൻ്റോ ജോസഫിൻ്റെ ബാനർ ആൻ്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് എംഎംഎംഎൻ നിർമ്മാണം.

.”നന്മയുള്ളവർക്ക് എന്നും ദൈവത്തിൻ്റെ കൂട്ടുണ്ട്. മനസ്സിൽ എന്നും നന്മ മാത്രം സൂക്ഷിക്കുന്ന മമ്മൂക്കയുടെ വരവ് നല്കുന്ന സന്തോഷം വലുതാണ്. ഈ ഒരു തിരിച്ചുവരവിനായി പ്രാർഥിച്ച അനേകകോടികളിലൊരാളായിരുന്നു ഞാനും. വരിക പ്രിയപ്പെട്ട മമ്മൂക്ക, പൂർവ്വാധികം കരുത്തോടെ തിരിച്ചുവരിക” എന്നാണ് സംവിധായകൻ ഷാജി കൈലാസ് സമൂഹ മാധ്യമത്തിൽ കുറിച്ചത്.