പീഡനക്കേസിൽ ജയിലിലുള്ള പ്രതിക്ക് മറ്റൊരു കേസിൽ 55 വർഷം കഠിനതടവ്. മലപ്പുറം കൊണ്ടോട്ടിയിൽ വച്ച് 17 കാരിയേ പീഡിപ്പിച്ച കേസിൽ കരിപ്പൂർ കുമ്മിണിപ്പറമ്പ് അൽത്താഫ് മൻസിലിൽ ഷമീറലി മൻസൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 55 വർഷം കഠിനതടവും 430000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരിപ്പൂർ കുമ്മിണിപ്പറമ്പ് അൽത്താഫ് മൻസിലിൽ ഷമീറലി മൻസൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.

പ്രതി സമാനമായ മറ്റൊരു കേസിൽ 18 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ തവനൂർ സെൻട്രൽ ജയിലിലാണ്. പിഴയടച്ചില്ലെങ്കിൽ എട്ടു മാസവും പത്തു ദിവസവും അധികതടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണം.