എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് രാഷ്ട്രീയ എതിരാളികള്‍ ആവശ്യപ്പെടുന്നതിന് യാതൊരു ധാര്‍മികതയുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് . രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെയാണ് കണ്ടതെന്ന് അദ്ദേഹം കൂട്ടിചേർത്തു .

സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്നതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് രാഷ്ട്രീയ എതിരാളികള്‍ ആവശ്യപ്പെടുന്നതിന് യാതൊരു ധാര്‍മികതയുമില്ലെന്നും ഇക്കാര്യത്തില്‍ ആരും തങ്ങളെ ഉപദേശിക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.