എംഎൽഎ സ്ഥാനത്തോടൊപ്പം കോൺഗ്രസിൽ നിന്നും രാജിവെക്കാൻ രാഹുൽ ആലോചിക്കുന്നു .രാഷ്ട്രീയം മതിയാക്കുകയാണോ ;അതോ മറ്റൊരു പാർട്ടിയിൽ ചേക്കേറാനാണോ നീക്കം എന്ന് വ്യക്തമല്ല.
തന്റെ പ്രതിസന്ധി ഘട്ടത്തിൽ തന്നെ കൈവിട്ട പാർട്ടിയോടോപ്പം ഇനിയില്ലെന്ന നിലപാട് രാഹുൽ മാങ്കൂട്ടത്തിൽ സ്വീകരിക്കുമോ ? കണ്ടറിയണം .രാഹുലിന്റെ വിശ്വസ്തർ പറയുന്നത് ലൈംഗിക ആരോപണത്തിൽ ആദ്യമായി ആരോപണ വിധേയനായത് രാഹുൽ മാങ്കൂട്ടത്തിലല്ല.
രാജ്മോഹൻ ഉണ്ണാത്തനെയും ഒരു യുവതിയെയുംമലപ്പുറത്തെ ഒരു വീട്ടിൽ കണ്ടെത്തുകയും നാട്ടുകാർ വളഞ്ഞു വെക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടില്ല ? എന്നിട്ട് ആ രാജ്മോഹൻ ഉണ്ണിത്താൻ ഇപ്പോൾ കാസർഗോഡ് നിന്നുള്ള എം പി അല്ലേ .കെ മുരളീധരൻ സ്ത്രീയായിരുനെങ്കിൽ വേശ്യ ആയിപ്പോവുമായിരുന്നുയെന്നും അത് പാർട്ടിക്ക് വലിയ നാണക്കേടാവുമായിരുന്നുയെന്നും അയാൾ പുരുഷനായി ജനിച്ചത് കോൺഗ്രസിന്റെ ഭാഗ്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പരസ്യമായല്ലേ പറഞ്ഞത്.

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന എന്ന യുവതി പത്രസമ്മേളനം നടത്തിയല്ലേ ലൈംഗിക ആരോപണം ഉന്നയിച്ചത്.എന്നിട്ട് കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്.സൂര്യനെല്ലിക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനെതിരെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി രംഗത്ത് വന്നില്ലേ .എന്നിട്ട് കുര്യനു എന്ത് സംഭവിച്ചു.അടുത്തകാലത്ത് കൊടിക്കുന്നേൽ സുരേഷിനെതിരെ ലൈംഗിക ആരോപണം ഉയർന്നില്ലേ .എന്നിട്ട് അദ്ദേഹത്തിന് വല്ലതും സംഭവിച്ചോ ?

വലിയ ധാർമികത പറയുന്ന സിപിഎമ്മിലെ എത്ര നേതാക്കൾക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയരുകയുണ്ടായി .ഒരു പാർട്ടി നേതാവിന്റെ മകളോട് മോശമായി പെരുമാറിയ കണ്ണൂരിലെ ഒരു സിപിഎം നേതാവിനെ ആദ്യം പാർട്ടി നടപടി എടുത്തെങ്കിലും ഇപ്പോൾ അദ്ദേഹം എവിടെയാണെന്ന് അനേഷിച്ചിട്ടുണ്ടോ?
സിപിഎമ്മിലെ ഒന്നിലധികം എംഎൽഎ മാർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ സിപിഎമ്മിന്റെ ധാർമികത എവിടെയായിരുന്നു.സരിത നായർ കോൺഗ്രസ് നേതാക്കൾക്കെതിരെയും സ്വപ്ന സുരേഷ് സിപിഎം നേതാക്കൾക്കെതിരെയും ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ആ നേതാക്കൾക്ക് വല്ലതും സംഭവിച്ചുവോ ?എന്നാണ് രാഹുൽ അനുകൂലികളുടെ ചോദ്യങ്ങൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു യുവതി പോലും പോലീസിൽ പരാതി ഇതുവരെ നൽകിയിട്ടില്ല.മാധ്യമങ്ങളിലൂടെ പ്രസ്താവനകൾ ഇറക്കുക മാത്രമാണ് ചെയ്തത് .അതേസമയം ലൈംഗിക ആരോപണം ഉന്നയിച്ച് പോലീസിൽ പരാതി കൊടുക്കുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായ എത്ര ജനപ്രതിനിധികൾ കേരള നിയമസഭയിലുണ്ട്.അവരൊന്നും രാജിവെച്ചിട്ടില്ല .ഒരു യുവതി പോലും പരാതി നൽകാത്ത ഈ കേസിൽ രാഹുൽ എന്തിനു രാജിവെക്കണം ? എന്നാണ് ഇപ്പോഴും രാഹുലിനോടൊപ്പം നിൽക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചിലർ പറഞ്ഞത്.
