ക്വിറ്റ് ഇന്ത്യാ ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു.ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന

കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെയുംസർവ്വോദയ മണ്ഡലം ജില്ല കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ എൺപത്തിമൂന്നാമത് ക്വിറ്റ് ഇന്ത്യാ ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു.ഗാന്ധിയൻ പ്രവർത്തകർ എറണാകുളം രാജേന്ദ്ര മൈതാനത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

ഇന്ത്യയിൽ പല ഭാഗത്തും ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു മതേതര ഇന്ത്യയിൽ മതസ്പർദ്ധ വളരുന്നു ഈ സാഹചര്യത്തിൽ ഗാന്ധിയൻ ആദർശങ്ങളുടെ അഹിംസ മാർഗ്ഗ പ്രവർത്തനങ്ങളുടെയും പ്രസക്തി വർദ്ധിച്ചിരിക്കുകയാണന്നും നമ്മുടെ രാജ്യത്തിൻ്റെ മതേതരത്വവും സോഷി ലിസവും സംരക്ഷിക്കപ്പെടുന്നതിന് നമ്മുടെ ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിൽ പ്രതിജ്ഞ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ഡി. മജീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്നക്വിറ്റ് ഇന്ത്യാ ദിനാചരണ പരിപാടി ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ഉത്ഘാടനം ചെയ്തു. കേരള സർവ്വോദയ മണ്ഡലം സംസ്ഥാന നേതാക്കളായ പവിത്ര കോതേരി ,സുരേഷ് ജോർജ്ജ് , കെ.സി. സ്മിജൻ , വിജയൻ പാണ്ടിക്കുടി, അംബാലിക , സിൽവി സുനിൽ , മോഹനൻകടുങ്ങല്ലൂർ, അഡ്വ. സെയ്ദ് മുഹമ്മദ് സ്റ്റാൻലി പൗലോസ് എന്നിവർ സംസാരിച്ചു.