സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്ത വിദേശ യുവതിക്ക് തടവ് ശിക്ഷ

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്ത വിദേശ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് ബ​ഹ്റൈ​ൻ കോടതി. ഒ​രു ​വ​ർ​ഷം ത​ട​വും 200 ദി​നാ​ർ പി​ഴ​യുമാണ് ശിക്ഷ. ഇവരുടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടു​കെ​ട്ടാ​നും ശിക്ഷാ കാലാവധി കഴിഞ്ഞാൽ യുവതിയെ നാട് കടത്താനും കോടതി ഉത്തരവിട്ടു.

രാ​ജ്യ​ത്തി​ന്റെ സം​സ്കാ​ര​ത്തി​നും പൊ​തു ധാ​ർ​മി​ക​ത​യ്ക്കും വി​രു​ദ്ധ​മാ​യ പോ​സ്റ്റു​ക​ളാ​ണ് ഇവർ സമൂഹമാ​ധ്യ​മ​ത്തി​ൽ പങ്ക് വെച്ചത്. ഇതുമായി ബന്ധപ്പെട്ട് സൈ​ബ​ർ ക്രൈം ​ഡ​യ​റ​ക്ട​റേ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്തത്. തുടർന്ന് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

തെളിവുകൾ പരിശോധിച്ച കോടതി യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു. സ​മൂ​ഹമാ​ധ്യ​മ​ത്തി​ൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെയും വിഡിയോകളുടെയും ഉള്ളടക്കത്തിൽ ശ്രദ്ധ പുലർത്തണമെന്ന് സൈബർ ക്രൈം പ്രോസിക്യൂട്ടർ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ വർധിച്ച സാഹചര്യത്തിലാണ് കർശന നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. രാജ്യത്തെ സൈബർ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.