ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) യുടെ ശിക്ഷാ നിരക്ക് 97.08% ;മറ്റു ഏജൻസികളുടെ വെളിപ്പെടുത്തിയില്ല.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) 97.08% ശിക്ഷാ നിരക്ക് രേഖപ്പെടുത്തിഇക്കാര്യം കേന്ദ്ര സർക്കാർ ചൊവ്വാഴ്ച ഇന്ന് (ഓഗസ്റ്റ് 5) പാർലമെന്റിനെ അറിയിച്ചു.

ലോക്‌സഭാ എംപി ഡോ. മുഹമ്മദ് ജാവേദ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വിവരങ്ങൾ പങ്കുവെച്ചുത് .എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകൾ, അവയുടെ ശിക്ഷാ നിരക്കുകൾ, കണ്ടുകെട്ടിയ പണത്തിന്റെയും സ്വത്തുക്കളുടെയും മൂല്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പാർലിമെന്റിൽ നൽകിയത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എൻഫോഴ്‌സ്‌മെന്റ് ഏജൻസിയായ എൻഐഎയുടെ വിവരങ്ങൾ മാത്രമാണ് നൽകിയത്. അതേസമയം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അല്ലെങ്കിൽ മറ്റ് കേന്ദ്ര ഏജൻസികളെക്കുറിച്ചുള്ള വിശദാംശങ്ങൾ അത് നൽകിയിട്ടില്ല.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ എണ്ണം 367 ആണ്, ശിക്ഷാ നിരക്ക് 97.08% ആണെന്ന് ആഭ്യന്തര സഹമന്ത്രി പാർലമെന്റിനെ അറിയിച്ചു.2020, 2021, 2022, 2023, 2024, 2025 (30.06.2025 വരെ) വർഷങ്ങളിൽ യഥാക്രമം 59, 61, 73, 68, 80, 32 കേസുകൾ എൻഐഎ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു .

കഴിഞ്ഞ 05 വർഷത്തിനിടെ, എൻഐഎ 114.11 കോടി രൂപ കണ്ടുകെട്ടി .ഇതിൽ 29,31,500 രൂപയുടെ സ്വത്തുക്കൾ ശിക്ഷിക്കപ്പെട്ടവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്..എൻ‌ഐ‌എ 114.11 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെങ്കിലും, കുറ്റവാളികളെന്ന് കണ്ടെത്തിയവരിൽ നിന്ന് 29,31,500 രൂപ തിരിച്ചുപിടിച്ചതായി മന്ത്രി റായ് തന്റെ മറുപടിയിൽ വെളിപ്പെടുത്തി.മറ്റൊരു ചോദ്യനു എൻ‌ഐ‌എയിലെ ഒഴിവുള്ള തസ്തികകളെക്കുറിച്ചുള്ള വിവരങ്ങളും ആഭ്യന്തര മന്ത്രി പങ്കുവെച്ചു. വിവിധ റാങ്കുകളിലായി എൻ‌ഐ‌എ ഏജൻസിക്ക് 1,901 അനുവദനീയ തസ്തികകളുണ്ട്, നിലവിൽ ആകെ 541 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.

“2025 ജൂൺ 30 വരെ, എൻ‌ഐ‌എയിലെ വിവിധ റാങ്കുകളിലായി ആകെ 541 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു,” മന്ത്രി പറഞ്ഞു.