രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും യുഡിഎഫ്

ഒടുവിൽ രാഹുലിനെ രക്ഷിക്കാൻ യു ഡി എഫ് കൺവീനർ പാഠ നയിക്കാൻ മുന്നിലെത്തി.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് കഴമ്പില്ലാത്ത ആരോപണങ്ങളെന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. ആരോപണം ഉയർന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പാർട്ടി രാജിവെക്കാൻ ആവശ്യപ്പെട്ടു. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കും. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമെന്നും എല്ലാവർക്കും നീതി ലഭ്യമാകണമെന്നും അടൂർ പ്രകാശ് പറഞ്ഞു. മറുഭാഗത്തു ഇരിക്കുന്നവരിലും സമാന ആരോപണം നേരിടുന്നവർ ഉണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. അതസേമയം രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാഹുൽ മാങ്കുട്ടത്തിൽ മണ്ഡലത്തിലേക്ക് വന്നാൽ തടയുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു. സി കൃഷ്ണകുമാറിനെതിരെയും പീഡന പരാതി ഉണ്ട്. എംഎൽഎ എന്ന ഔദ്യോഗിക പദവിയുടെ പേരിൽ പങ്കെടുക്കാനെത്തുമ്പോൾ തടയുമെന്നാണ് ബിജെപി പറഞ്ഞത് .അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതികൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് യോഗത്തിൽ പങ്കെടുക്കും.