പാർക്കിംഗുമായി ബന്ധപ്പെട്ട് തർക്കം; യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ

എറണാകുളം വൈറ്റില പൊന്നുരുന്നി ഭാഗത്ത് പാർക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ പ്രദേശവാസിയായ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസ്സിലെ രണ്ടു പ്രതികളെ പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തു.

17-08-2025 തീയതി വൈകിട്ട് 07.00 മണിയോടെയായിരുന്നു സംഭവം.പ്രദേശ വാസിയായ യുവാവിൻ്റെ സുഹൃത്ത് കുടംബത്തോടൊപ്പം വന്ന ഓട്ടോറിക്ഷ റോഡരികിൽ പാർക്ക് ചെയ്തത് റോഡരികിലുണ്ടായിരുന്ന മദ്യപസംഘം ചോദ്യം ചെയ്യുകയും സംഭവം കണ്ടു സ്ഥലത്തെത്തിയ യുവാവിനെ സംഘം ക്രൂരമായി മർദ്ദിക്കുകയും സ്ത്രീകളെഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയുമായിരുന്നു.

ആക്രമണത്തിൽ യുവാവിന്ഴെറ മൂക്കിൻ്റെ അസ്ഥി ഫ്രാക്ച്ചറാവുകയും പല്ല് ഒടിഞ്ഞുപോകുകയും ചെയ്ത് ആശുപത്രിയിൽ ചികിത്സതേടി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ വൈറ്റില ചളിക്കവട്ടം സ്വദേശിയായ മനീഷ് കുമാർ (34), പൊന്നുരുന്നി സ്വദേശിയായ സുജിത്ത് (42) എന്നിവരെ അറസ്റ്റ് ചെയ്തു. .

എറണാകുളം എസിപി ശ്രീ P രാജു കുമാറിൻ്റെ നിർദേശ പ്രകാരം പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രൂപേഷ് KR ൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ഹരിശങ്കർ ഒ എസ്സ്, എ എസ്സ് ഐ മാരായ സിഘോഷ് പി വി, ഷാനിവാസ്, SCPO മാരായ അഖിൽ പത്മൻ , അനിൽ കുമാർ സി കെ എന്നിവരുണ്ടായിരുന്നു..കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.