പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി:

പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ഹെക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി.

പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്.

ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്.

നേരത്തെ, ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി യോ​ഗം വി​ളി​ച്ചെ​ന്നും യോ​ഗ​തീ​രു​മാ​നപ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ കോടതിയിൽ അ​റി​യി​ച്ചിരുന്നു. മു​രി​ങ്ങൂ​ർ മേ​ഖ​ല​യി​ല​ട​ക്കം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ൽ, പ​രി​ഹാ​ര ന​ട​പ​ടി​കൾ​ക്കിടയിലും ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​ന്ന​തി​നെ കോ​ട​തി വി​മ​ർ​ശി​ച്ചു. ​എ​ത്ര​യും ​വേ​ഗം പ​രി​ഹാ​രം കാ​ണു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും​ പ​റ​ഞ്ഞു.