ലൂർദ് ആശുപത്രിയിൽ ഓണാഘോഷം

എറണാകുളം ലൂർദ് ആശുപത്രിയിൽ ഇന്നലെ (2025 ഓഗസ്റ്റ് 30) ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

ലൂർദ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോർജ് സെക്വീരയും മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ , ഡെപ്യൂട്ടി ഡയക്ടർ ഡോ. അനൂഷ വർഗ്ഗീസ് എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു.

ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ.ൻസ് ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര ഓണ സന്ദേശം നൽകി. ആഘോഷമായ ഘോഷയാത്രയോടെ ആരംഭിച്ച ഓണഘോഷത്തിൽ ആശുപത്രി അധികൃതരും, ആശുപത്രി ജീവനക്കാരും, രോഗികളും സജീവമായി പങ്കുചേർന്നു.

ഓണാഘോഷത്തിന്റ ഭാഗമായി നടന്ന തിരുവാതിര, മലയാളി ശ്രീമാൻ -ശ്രീമതി റാംപ് വാക്ക്, വടംവലി, ഉറിയടി ‘എന്നിങ്ങനെ വിവിധതരം മത്സരങ്ങൾ ആഘോഷങ്ങൾക്കു മാറ്റു കൂട്ടി. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ വിമൽ ഫ്രാൻസീസ് നന്ദി പറഞ്ഞു.

കവർ ഫോട്ടോ അടിക്കുറിപ്പ് :എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച ഓളം 2025 ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു നടത്തിയ ഘോഷയാത്രയിൽ ഡോ. ജ്യോതിസ്. വി, അസോസിയേറ്റ് ഡയറക്ടർ ഫാ.വിമൽ ഫ്രാൻസിസ്, ലൂർദ്സ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. ജോർജ് സെക്വീര,ഫാ. സെബി വിക്ടർ, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ,ഡോ. ജോഷി.കെ.ഡാനി, ഡോ. അരുൺ എന്നിവർ മുൻനിരയിൽ.