2050-ഓടെ ചൈനയിലെ മൂന്നിലൊന്ന് ജനസംഖ്യയും 60 വയസ്സിന് മുകളിൽ;വൃദ്ധരുടെ നാട്

ചൈന ഭാവിയിൽ വൃദ്ധരുടെ നാടായി മാറും .അതാണിപ്പോൾ ചൈനയിലെ ഭരണാധികാരികളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നം.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമാണ് ചൈന.അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുമായിരുന്നു ചൈനയുടേത്.എന്നാലിപ്പോൾ ഈ രാജ്യം പ്രതിസന്ധിയുടെ വക്കിലാണ്.അതിനു കാരണം ഒരു വശത്ത് പ്രായമേറിയ സമൂഹം,മറുവശത്ത് കുറയുന്നപുതിയ യുവാക്കളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ്. ഇത് വലിയ വെല്ലുവിളിയായിരിക്കുയാണ് ചൈനയുടെ മേൽ.

പതിറ്റാണ്ടുകളോളം ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാൻ ഉപയോഗിച്ച ‘ഒറ്റക്കുട്ടി’ നയം ഇപ്പോൾ രാജ്യത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറയെത്തന്നെ ദുർബലമാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്..ഒരു കാലത്ത് ജനസംഖ്യാനിയന്ത്രണത്തിൻ്റെ വിജയമായി വാഴ്ത്തപ്പെട്ട നയമാണിത്.ഇപ്പോൾ ജനസംഖ്യ കുറഞ്ഞതോടെ പ്രായംകൂടിയവരുടെ എണ്ണം വർദ്ധിച്ചു.അതോടെ വലിയ പ്രത്യാഘാതങ്ങളാണ് ചെയിൻ അഭിമുഖീകരിക്കുന്നത്.

1979-ൽ, അതിവേഗം വർധിക്കുന്ന ജനസംഖ്യ രാജ്യത്തിന്‍റെ വികസനത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ, സർക്കാർ നടപ്പാക്കിയ കർശനമായ ജനസംഖ്യാനിയന്ത്രണ പരിപാടിയായിരുന്നു ‘ഒറ്റക്കുട്ടി നയം’. ഒരു ദമ്പതികൾക്ക് ഒരു കുട്ടി മാത്രം .ഈ നയം ലംഘിക്കുന്നവർക്ക് കനത്ത പിഴയും മറ്റ് ശിക്ഷാനടപടികളും നേരിടേണ്ടി വന്നു. 2016 വരെ നിലനിന്ന ഈ നയം, രാജ്യത്തെ ജനനനിരക്ക് കുറയ്ക്കുന്നതിൽ വലിയ വിജയം കണ്ടു. എന്നാൽ, അതിന്റെ അദൃശ്യമായ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ തലപൊക്കിത്തുടങ്ങിയത് .

ഒറ്റക്കുട്ടി നയത്തിന്‍റെ ഏറ്റവും വലിയ പ്രത്യാഘാതം രാജ്യത്തിന്‍റെ ജനസംഖ്യാഘടനയിൽ സംഭവിച്ച മാറ്റമാണ്. ജനനനിരക്ക് കുത്തനെ കുറഞ്ഞപ്പോൾ, ശരാശരി ആയുർദൈർഘ്യം വർധിച്ചു. ഇതോടെ, യുവജനങ്ങളുടെ എണ്ണം കുറയുകയും, പ്രായമായവരുടെ എണ്ണം ക്രമാതീതമായി കൂടുകയും ചെയ്തു. ഒരു രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് അത്യാവശ്യമായ തൊഴിൽ ശക്തിയുടെ കുറവ് ഇത് മൂലം സംഭവിച്ചു.

2050-ഓടെ ചൈനയിലെ മൂന്നിലൊന്ന് ജനസംഖ്യയും 60 വയസ്സിന് മുകളിൽ ഉള്ളവർ ആയി ക്കുമെന്നാണ് കണക്കുകൾ. ഇതിനർത്ഥം, കുറഞ്ഞ യുവാക്കൾക്ക് ഒരു വലിയ പ്രായമേറിയ ജനതയെ സംരക്ഷിക്കേണ്ടിവരും എന്നാണ്. പെൻഷൻ, ആരോഗ്യസംരക്ഷണം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയ്ക്ക് ഇത് വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുന്നു.

ഒരുകാലത്ത് ‘ലോകത്തിന്‍റെ ഫാക്ടറി’ എന്നറിയപ്പെട്ടിരുന്ന ചൈനയുടെ സാമ്പത്തിക അടിത്തറ, കുറഞ്ഞ വേതനത്തിൽ ലഭിച്ചിരുന്ന യുവതൊഴിലാളികളായിരുന്നു. എന്നാൽ, ഇപ്പോൾ ഈ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതിനാൽ വേതനം വർധിച്ചു. ഇത് ഉത്പന്നങ്ങളുടെ വില കൂട്ടാനും, ഉത്പാദനച്ചെലവ് വർധിപ്പിക്കാനും കാരണമാകുന്നു. പല അന്താരാഷ്ട്ര കമ്പനികളും ഇപ്പോൾ ഉത്പാദനത്തിനായി ഇന്ത്യയെപ്പോലുള്ള മറ്റു രാജ്യങ്ങളിലേക്ക് മാറാൻ ഒരുങ്ങുന്നു. ഇത് കയറ്റുമതി മേഖലയെ വലിയ തോതിൽ ബാധിക്കാൻ സാധ്യതയുണ്ട്.