കിട്ടാക്കടം കുതിച്ചുയരുന്നതിനാൽ ഇസാഫ് ബാങ്കിന്റെ മൂലധന കുതിപ്പ് സമ്മർദ്ദത്തിലാണെന്ന് businessbenchmark.news എന്ന ഇംഗ്ളീഷ് ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്‌തു
ദീർഘകാല നഷ്ടം ബാങ്കിന്റെ ഓഹരി ഉടമകളുടെ ഇക്വിറ്റിയിലും അറ്റ മൂല്യത്തിലും വലിയ ആഘാതം സൃഷ്ടിച്ചുയെന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇസാഫ് ബാങ്കിനെ സംബന്ധിച്ചിടത്തോളം, കിട്ടാക്കടങ്ങളും അറ്റാദായവും തമ്മിലുള്ള അന്തരം ക്രമേണ കുറഞ്ഞുവരികയാണത്രെ . ഇത് നഷ്ടം ഉൾക്കൊള്ളാനുള്ള ബാങ്കിന്റെ കഴിവ് കുറയുന്നതിന്റെ സൂചനയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
1,363.6 കോടി രൂപയുടെ മൊത്ത നിഷ്‌ക്രിയ ആസ്തിയും 1,864 കോടി രൂപയുടെ ആസ്തിയുമുള്ള ബാങ്കിന്റെ കിട്ടാക്കടങ്ങൾ ഇതിനകം തന്നെ അതിന്റെ മൊത്തം അറ്റാദായത്തിന്റെ 73 ശതമാനത്തിലധികമാണ്.ഇക്കാര്യം ബാങ്കിൽ നിന്നും വിരമിച്ച സിഎഫ്ഒ businessbenchmark.news-നോട് സമ്മതിച്ചെന്നും പറയുന്നു.

ഒരു ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ അപകടകരമായ ഒരു അവസ്ഥയാണെന്നാണ് അദ്ദേഹം പറഞ്ഞതത്രെ .അതേസമയം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മലയാളത്തിലെ മുഖ്യധാര പത്രങ്ങൾ ഇസാഫ് ബാങ്കിന്റെ റീട്ടെയിൽ വായ്പകളിൽ വൻ വളർച്ചയെന്നും പുതുതായി പത്ത് ലക്ഷം ഇടപാടുകാർ ഉണ്ടായെന്നും ഓഹരികളിൽ അഞ്ചു ശതമാനം കുതിപ്പ് ഉണ്ടായെന്നും റിപ്പോർട്ട് ചെയ്തിരുന്നു.ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മൂലധന സമാഹരണത്തിലൂടെ 464 കോടി രൂപ സ്വരൂപിച്ചെന്നും ഇതോടെ ബാങ്കിന്റെ മൂലധനം 807 കോടിയായെന്നും പറയുന്നു.
1992-ൽ സ്ഥാപിതമായ ഒരു ചെറുകിട ധനകാര്യ ബാങ്കാണ് ഇത് . പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗരങ്ങളിലും താമസിക്കുന്നവർക്ക്, ബാങ്കിംഗ് സൗകര്യമില്ലാത്തവർക്കും സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ. മൈക്രോ ലോണുകൾ, റീട്ടെയിൽ ലോണുകൾ, MSME ലോണുകൾ, കാർഷിക വായ്പകൾ, ധനകാര്യ സ്ഥാപനങ്ങൾക്കുള്ള വായ്പകൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.

ബാങ്കിന് കേരളത്തിൽ ശക്തമായ സാന്നിധ്യമുണ്ട്, അതിന്റെ ബാങ്കിംഗ് ഔട്ട്‌ലെറ്റുകളുടെ 43% കേരളത്തിൽ സ്ഥിതിചെയ്യുന്നു, കൂടാതെ മറ്റ് പ്രദേശങ്ങളിലേക്കും വികസിച്ചുകൊണ്ടിരിക്കുന്നു. 2023 ലെ കണക്കനുസരിച്ച്, ബാങ്ക് 7.15 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുകയും 16,331 കോടി രൂപയുടെ ആസ്തികൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 700 ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ, 767 ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, 559 എടിഎമ്മുകൾ എന്നിവയുടെ ശൃംഖല ESAF-നുണ്ട്.

അതേസമയം നേരത്തെ പറഞ്ഞ ഓൺലൈൻ ഇസാഫ് ബാങ്ക് ഗണ്യമായ സാമ്പത്തിക ദുരിതത്തിലൂടെയാണ് കടന്നുപോകുന്നു എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടാണ് ആസ്തി ഗുണനിലവാരത്തിലെ തുടർച്ചയായ ഇടിവും അറ്റ മൂല്യത്തിലെ കുത്തനെയുള്ള ചുരുങ്ങലും ഇതിന് തെളിവായി ഓൺലൈൻ ചൂണ്ടിക്കാട്ടുന്നത്.
ബാങ്കിന്റെ പ്രതിസന്ധികളുടെ കാതൽ അതിന്റെ മൈക്രോഫിനാൻസ് ലോൺ ബുക്കിലാണ്, അത് വളരെക്കാലമായി അതിന്റെ പ്രവർത്തനങ്ങളുടെ നെടുംതൂണായി നിലകൊള്ളുന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികൾ (NPA) 2025 ജൂണിൽ അവസാനിച്ച പാദത്തിൽ 7.5 ശതമാനമെന്ന റെക്കോർഡ് ഉയരത്തിലെത്തി, ഒരു വർഷം മുമ്പ് ഇത് 6.61 ശതമാനമായിരുന്നു.
