അടുത്ത ഉപരാഷ്ട്രപതി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറോ രാം നാഥ് താക്കൂറോ.

രാജിവച്ച മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പിൻഗാമി ആരായിരിക്കും ? അഭ്യൂഹങ്ങൾക്കിടെ അടുത്ത ഉപരാഷ്ട്രപതി ബിജെപിയിൽ നിന്നായിരിക്കുമെന്നാണ് സൂചനകൾ.

ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി ശക്തമായി യോജിക്കുന്ന ഒരാളെയാണ് ബിജെപി നിയമിക്കാൻ സാധ്യതയെന്നും അഭ്യൂഹമുണ്ട് .അങ്ങനെയാണെങ്കിൽ അത് ആരാവും ?നിലവിൽ ജനതാദൾ (യുണൈറ്റഡ് ) നേതാക്കളായ നിതീഷ്‌കുമാർ അല്ലെങ്കിൽ രാം നാഥ് താക്കൂർ ഉപരാഷ്ട്രപതിയായേക്കാം.എന്നാൽ സർപ്രൈസ് സ്ഥാനാർഥി ഉണ്ടാവാൻ സാധ്യതയുണ്ട്.

അതേസമയം ബിഹാറിൽ നിന്നുള്ള ജനതാദൾ (യുണൈറ്റഡ് ) നേതാവ് രാം നാഥ് താക്കൂറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് രാഷ്ട്രീയ ഉപശാലകളിലെ അടക്കം പറച്ചിലുകൾ.ഇത്തരം അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചിലർ വ്യക്തമാക്കി.

ഇത്തരം അഭ്യൂഹങ്ങൾ ഉയരാൻ കാരണം ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുമായുള്ള താക്കൂറിന്റെ കൂടിക്കാഴ്ചയാണ് .അത് പതിവ് കൂടിക്കാഴ്ചയാണെന്നാണ് മറ്റൊരു കൂട്ടരുടെ വാദം . ഇതേ കാലയളവിൽ മറ്റ് നിരവധി എംപിമാരും നദ്ദയെ കണ്ടിരുന്നു എന്നാണ് മറുപടി.താക്കൂറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ജെഡിയു നേതൃത്വവും ബിജെപിയും തമ്മിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിജെപി അടുത്ത ഉപരാഷ്ട്രപതിയായി ബീഹാറിൽ നിന്നുള്ള ഒരു നേതാവിനെ തിരഞ്ഞെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താക്കൂറിന്റെ പേര് ഉയർന്നുവന്നത്. ധൻഖറിന്റെ രാജി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആ സ്ഥാനത്തേക്ക് ഉയർത്താൻ വഴിയൊരുക്കുമെന്ന ഒരു സിദ്ധാന്തം പ്രചരിക്കുന്നുണ്ട്, തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ നല്ല മാനസികാവസ്ഥയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

ചൊവ്വാഴ്ച, ബിജെപി എംഎൽഎ ഹരിഭൂഷൺ താക്കൂർ, “നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കുന്നത് ബീഹാറിന് വളരെ നല്ലതായിരിക്കും” എന്ന് പറഞ്ഞുകൊണ്ട് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കും ഉപരാഷ്ട്രപതിയെ തീരുമാനിക്കുക. അവിടെ പാർട്ടി ഒരിക്കലും സ്വന്തമായി അധികാരം നേടിയിട്ടില്ല. നിതീഷ് കുമാറിനെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനാണ് ബിജെപി ലക്‌ഷ്യം വെക്കുന്നത്.

.