പുതിയ പോലീസ് ക്വാർട്ടേഴ്‌സിന്റെ ശിലാസ്‌ഥാപന കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു

38 കോടി മുതൽ മുടക്കിൽ ഒമ്പത് നിലകളായി കൊച്ചി സിറ്റി നോർത്ത് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുതായി നിർമിക്കുന്ന പോലീസ് ക്വാർട്ടേഴ്‌സ് സമുച്ചയത്തിന്റെ ശിലാസ്‌ഥാപന കർമ്മം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഓൺലൈനായി നിർവഹിച്ചു .

ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷർ ശ്രി. പുട്ടവിമലദിത്യ IPS, ബഹു. എറണാകുളം എം.എൽ.എ ശ്രീ. ടി.ജെ. വിനോദ്, ബഹു. DCP ജുവനപ്പുടി മഹേഷ്‌ IPS, അശ്വതി ജിജി IPS, ബഹു.DCP(admin) ശ്രീ വിനോദ് പിള്ള, വാർഡ് കൗൺസിലർ ശ്രീ മനു ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.