ഉപഭോക്ത കോടതിയിൽ മാത്രമല്ല, ഏതു കോടതിയിൽ വേണമെങ്കിലും വക്കീലിന്റെ സഹായമില്ലാതെ വ്യക്തികൾക്ക് നേരിട്ട് തന്നെ കേസ് നടത്തുവാൻ സാധിക്കും.

നിങ്ങൾ നടത്തുന്ന കേസുമായി ബന്ധപ്പെട്ട നിയമങ്ങൾ, മുൻകാല കോടതി ഉത്തരവുകൾ, മറ്റു സർക്കാർ ഉത്തരവുകൾ എന്നിവയിൽ പരിജ്ഞാനം ഉണ്ടെങ്കിൽ നിങ്ങൾക്ക് കേസ് നടത്തി വിജയിപ്പിക്കുവാൻ സാധിക്കും.
കോടതി നടപടികളെ കുറിച്ച് വ്യക്തമായ ധാരണയും വേണം. ഒരു ദിവസം അനേകം കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിക്ക് നിങ്ങളെ നിയമം പഠിപ്പിച്ചു കേസ് നടത്തി സമയം നഷ്ടപ്പെടുത്താനില്ല. നിയമത്തിലും, നടപടിക്രമങ്ങളിലും പരിജ്ഞാനം ഇല്ലെങ്കിൽ സമർപ്പിക്കുന്ന ഹർജിയിൽ പാകപ്പിഴവുകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

ബോധിപ്പിക്കുന്നത് സത്യമാണെങ്കിൽ പോലും, അതിനുവേണ്ടി അനുവർത്തിക്കുന്ന കാര്യങ്ങൾ ചട്ടപ്പടി ആയിരിക്കണം. നിങ്ങളുടെ എതിർകക്ഷിക്ക് വേണ്ടി കോടതിയിൽ ഹാജരാവുന്നത് നിയമത്തിൽ പ്രാവീണ്യമുള്ള വക്കീൽ ആയിരിക്കുമെന്ന് ഓർക്കുക. അദ്ദേഹം ഉന്നയിക്കുന്ന വാദമുഖങ്ങൾക്ക്, നിയമാനുസൃതമായ മറുപടി കൊടുക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പരിശ്രമം വൃഥാവിലാകും…..
പോലീസ് സ്റ്റേഷനിലും, വില്ലജ് ഓഫീസിലും പരാതികൊടുത്തു പ്രശ്നങ്ങൾ എളുപ്പം പരിഹരിക്കുന്ന രീതിയിൽ ഉപഭോക്താകോടതിയിൽ പരാതി നൽകി പ്രശ്നം പരിഹരിക്കുവാൻ ബുദ്ധിമുട്ടാണ്..കാരണം നടപടിക്രമങ്ങൾ കോടതിമട്ടിലാണ്.എങ്കിലും ദൃഡനിശ്ചയമുണ്ടെങ്കിൽ സഫലീകരിക്കാത്ത കാര്യമില്ല.
തയ്യാറാക്കിയത് (Adv. K. B Mohanan ;9847445075)
