ഇവിടെ ഒന്നും കിട്ടിയില്ല ; എൻ ഡി എ വിട്ട സി കെ ജാനുവിന്റെ വിലാപം;എന്തെങ്കിലും കിട്ടിയാൽ തിരിച്ചു വരും

സി കെ ജാനു ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണി വിടാൻ കാരണം യാത്രതത്തിൽ എന്താണ് ?എൻഡിഎ മുന്നണി മ​ര്യാദ പാലിച്ചില്ലെന്നാണ് ജാനുവിന്റെ ആക്ഷേപം.ഈ വിമർശനമുന്നയിച്ചാണ് സഖ്യത്തിൽ നിന്നുള്ള അവരുടെ പിൻമാറ്റം. മുന്നണിയിൽ നിന്ന് അവ​ഗണന മാത്രമാണ് നേരിട്ടതെന്നു സികെ ജാനു ആരോപിച്ചു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോ​ഗത്തിലാണ് എൻ ഡി എ വിടാൻ അവർ തീരുമാനിച്ചത്.

ഇവിടെ ഒന്നും കിട്ടിയില്ല ,എനിക്കൊന്നും കിട്ടിയില്ല എന്ന് ഒരു സിനിമയിൽ നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്ന പോലെയാണിത്.’വർഷങ്ങളായി മുന്നണിയ്ക്കൊപ്പം ചേർന്നിട്ട്. ഒരു മര്യാദയും അവർ കാണിച്ചില്ല എന്നതാണ് ജാനുവിന്റെ പ്രധാന പരാതി.. മുന്നണിയിൽ നിൽക്കുക എന്നത് കൊടുക്കൽ വാങ്ങൽ പ്രക്രിയയാണല്ലോ. ആ രീതിയിലുള്ള പരിഗണന കിട്ടിയില്ല. കേന്ദ്രത്തിൽ ഭരണമുണ്ടായിട്ടും നമ്മളെ പരി​ഗണിച്ചില്ല.എന്നാണ് ജാനു മുന്നണി വിടാൻ കാരണമായി പറഞ്ഞത്.

ഇനി തന്റെ പാർട്ടി ഏത് മുന്നണിയിലേക്ക് പോകുമെന്നു ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നിലവിൽ സമവായ നീക്കത്തിനുള്ള സാധ്യതയിലാണ്’ എന്നും അവർ വ്യക്തമാക്കി.കേന്ദ്രത്തിൽ എന്തെങ്കിലും അപ്പക്കഷണം കിട്ടിയാൽ എൻ ഡി എ യിൽ തുടരുമെന്നാണ് ജാനുവിന്റെ വാക്കുകളിൽ നിന്നും മനസിലാക്കേണ്ടത്.