ജനതാൽപ്പര്യത്തിനെതിരെ ഭരണാധികാരികൾ മുഖം തിരിക്കരുതെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഖാദർ മാലിപ്പുറം പറഞ്ഞു .വൻമതിൽ കെട്ടി പ്രദേശങ്ങളെ രണ്ടാക്കി ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും യാത്രക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള നിർദ്ദിഷ്ടദേശീയപാതയിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നോർത്ത് പറവൂർ, കൂനമാവിൽ ദേശീയപാതയിൽ (N.H 66) മൂന്ന് പഞ്ചായത്തുകൾ യോജിക്കുന്നതും പതിമൂന്നിലേറെ സ്കൂളുകളും വിവിധ ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രത്യേകിച്ച് തീർത്ഥാടന കേന്ദ്രവുമായ കൂനമ്മാവിലാണ് ജനതാൽപ്പര്യത്തിനു വിഘാതം ഉണ്ടാക്കുന്നത്.
അതിനാൽ നിർദ്ദിഷ്ടദേശീയപാത എലിവേറ്റഡ് പാതയാക്കി രൂപ മാറ്റം വരുത്തി ജനതാൽപര്യമനുസരിച്ച് നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന ജനകീയ സമരസമിതിക്ക് ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഖാദർ മാലിപ്പുറം ഐക്യ ദാർഢ്യം പ്രഖ്യപിച്ചു. അദ്ദേഹം മെഴുകുതിരി കത്തിച്ചു തീജ്വാലസമരം ഉദ്ഘാടനം ചെയ്തു.

ജനതാത്പര്യത്തിനെതിരെ ഭരണാധികാരികൾ മുഖം തിരിക്കരുതെന്ന് ഖാദർ മാലിപ്പുറം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന ട്രഷറർ മോസസ് ഹെൻട്രി മോത്ത, സെക്രട്ടറി ഷക്കീർ അലി, മനോജ് ചക്കാലക്കൽ, പ്രസാദ്, ജെറാൾഡ്, വിൻസന്റ് ജോൺ, പീറ്റർ, അഡ്വ. ബിജു തോമസ്, ടോമി ചന്ദന പറമ്പിൽ എന്നിവർ പ്രസംഗിച്ചു മുൻ പഞ്ചായത്ത് അംഗം ആന്റണി അധ്യക്ഷത വഹിച്ചു.