ഇന്ത്യൻ വംശജരായ കുടുംബത്തിലെ 4 പേരെ യുഎസിൽ നിന്ന് കാണാനില്ല; അന്വേഷണം ശക്തം

ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിലെ നാല് പേരെ കാണാനി്ൃല്ലെന്ന് പരാതി. ന്യൂയോർക്കിൽ നിന്ന് പെൻസിൽവാനിയയിലേക്കുള്ള റോഡ് യാത്രയ്ക്കിടെയാണിത്. ജൂലൈ 29നാണ് ഇവരെ അവസാനമായി കാണുന്നത്. പോലീസിന് ഇതുവരെ അവരെ കണ്ടെത്താനായിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഡോ. കിഷോർ ദിവാൻ (89), ആശ ദിവാൻ (85), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരെയാണ് കാണാതായത്.

പെൻസിൽവാനിയയിലെ എറിയിലെ പീച്ച് സ്ട്രീറ്റിലുള്ള ഒരു ബർഗർ കിംഗ് ഔട്ട്‌ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടത്. അവരുടെ അവസാന ക്രെഡിറ്റ് കാർഡ് ഇടപാടും ഇവിടെ വെച്ചാണ് നടന്നത്. മാർഷൽ കൗണ്ടിയിലെ പാലസ് ഓഫ് ഗോൾഡിലേക്കുള്ള യാത്രയിലായിരുന്നു അവർ. ഇസ്കോൺ സ്ഥാപകനായ സ്വാമി പ്രഭുപാദയുടെ ശിഷ്യന്മാർ വികസിപ്പിച്ചെടുത്ത ഒരു പ്രശസ്ത മതസ്ഥലമാണ് പാലസ് ഓഫ് ഗോൾഡ്.

ന്യൂയോർക്ക് ലൈസൻസ് പ്ലേറ്റ് (EKW2611) ഉള്ള ഇളം പച്ച ടൊയോട്ട കാറിലാണ് ഇഴർ യാത്ര ചെയ്തത്. ചൊവ്വാഴ്ച രാത്രി അവർ പാലസ് ഓഫ് ഗോൾഡിൽ തങ്ങാൻ പദ്ധതിയിട്ടിരുന്നു.ജൂലൈ 29 മുതൽ വ്യക്തികളാരും ഫോണുകൾക്ക് മറുപടി നൽകിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ ഊർജിതമാക്കിയതായും കൂടുതൽ സംഘങ്ങളെ വിന്യസിച്ചതായും മാർഷൽ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഹെർട്ടി പറഞ്ഞു.