വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർനടപടികളിൽ നിന്നു ഒഴിവാകുവാൻ കൊച്ചി സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സ്‌മെൻറ് വിഭാഗം) ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.

കൊച്ചി സിറ്റി പോലീസ് ട്രാഫിക് വെസ്റ്റ് എൻഫോഴ്സ്‌മെൻറ് യൂണിറ്റിൽ വെച്ച് 16.08.2025 തീയതി ആണ് അദാലത്ത് നടത്തുന്നത്. ടി അദാലത്തിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ട്രാഫിക് എൻഫോഴ്സ്‌മെൻറ് വെസ്റ്റ് യൂണിറ്റിൽ (എറണാകുളം ഹൈകോർട്ടിനടുത്തുള്ള) സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0484-2394218 (പോലീസ്)എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
