പട്ടി കടിച്ചാൽ വാർത്തയല്ല മനുഷ്യൻ പട്ടിയെ കടിച്ചാലാണ് വർത്തയെന്ന് പറയാറുണ്ട്.ഇന്ത്യയിലിപ്പോൾ അത്തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.തെരുവ് നായകളുടെ ഉപദ്രവം മൂലം ജനങ്ങൾക്ക് പൊതു നിരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ് .അതിനാലാണ് സുപ്രീം കോടതി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന ഉത്തരവിട്ടത്.
അതിനെ തുടർന്ന് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി ഉൾപ്പെടെ പലപ്രമുഖരും രംഗത്ത് എത്തി .ഇന്നിപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേഹയാണ് നായ സ്നേഹവുമായി എത്തിയിട്ടുള്ളത്.

ആളുകളെ കടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം മൃഗങ്ങളെ മുഴുവനായി കൂട്ടിലടക്കുന്നത് അതിനുള്ള പരിഹാരമല്ലെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ റിതിക കുറിച്ചു.ആളുകളെ കടിക്കുന്നതിന് പരിഹാരമായി മൃഗങ്ങളെ മുഴുവനായി കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. വന്ധ്യംകരിക്കാനുള്ള പദ്ധതികള്‍, വാക്‌സിനേഷന്‍ ഡ്രൈവുകള്‍ തുടങ്ങിയവയാണ് ഇതിനുള്ള പരിഹാരനടപടികള്‍. അല്ലാതെ കൂട്ടിലിടുന്നതല്ല. ശബ്ദമില്ലാത്തവരെ സംരക്ഷിക്കാന്‍ സാധിക്കാത്ത സമൂഹം ആത്മാവ് നഷ്ടപ്പെടുന്ന സമൂഹമാണ്. ഇന്ന് നായകളാണ്. നാളെ ആരാകും ?. റിതിക ചോദിച്ചു.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മനേകാ ഗാന്ധിയും വരുൺ ഗാന്ധിയും നായ സ്നേഹവുമായി നേരത്തെ എത്തിയിരുന്നു .ഇവരെ പോലെ തെരുവ് നായകളെ സ്നേഹിക്കുന്നവർ പൊതു നിരത്തിലൂടെ നടക്കാത്തതുകൊണ്ട് അവർക്ക് തെരുവ്നായകളെ ആവോളം സ്നേഹിക്കാം .തെരുവു നായകളുടെ കടിയേൽക്കുകയും അതുമൂലം മരിക്കുകയും ചെയ്യുന്നത് അനുകൂലിക്കുന്നവർ അല്ലല്ലോ .

സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ജനപക്ഷത്ത് നിന്നുള്ള ഉത്തരവാണ് .അതിനെതിരെയാണ് ഇപ്പോൾ മേൽപ്പറഞ്ഞ വിഐപികൾ പ്രതികരിക്കുന്നത്.മൃഗ സ്നേഹം പറയുന്നവർ എന്തുകൊണ്ട് ആടുകളെയും കോഴികളെയും പശു ,പോത്ത് തുടങ്ങിയവയെ കൊല്ലുന്നതിനെ എതിർക്കുന്നില്ല.പട്ടിയെ കൊല്ലരുതെന്നല്ല സുപ്രീം കോടതി പറഞ്ഞത്.പട്ടികളെ കൂട്ടിലടക്കണമെന്നാണ്.എന്നിട്ടു പോലും അതിനെതിരെ ശക്തമായി പ്രതികരിക്കുന്ന പ്രിയങ്ക,രാഹുൽ ഗാന്ധി,മനേകാ ഗാന്ധി ,വരുൺ ഗാന്ധി എന്നിവർ നാഗാലാണ്ട് പോലുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പട്ടി ഇറച്ചി കഴിക്കുന്നതിനെതിരെ പ്രതികരിക്കുന്നില്ല ? (കവർ ഫോട്ടോ കടപ്പാട് :TV9 BHARATHVARSH)