യുകെ ആസ്ഥാനമായുള്ള വ്യവസായി രാജേഷ് കൃഷ്ണയുടെ പിന്നിൽ ആരാണ് ?

യുകെ ആസ്ഥാനമായുള്ള വ്യവസായി രാജേഷ് കൃഷ്ണ സിപിഐഎമ്മിന്റെ നിരവധി മുതിർന്ന നേതാക്കൾക്ക് വേണ്ടി ബിനാമിയായി പ്രവർത്തിക്കുന്നുവെന്ന് ഒരു വ്യവസായി ആരോപിച്ചതിനെത്തുടർന്ന് കേരളത്തിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു.

തോമസ് ഐസക്ക് ,എം ബി രാജേഷ് ,പി ശ്രീരാമകൃഷ്ണൻ എന്നിവരുടെ ബിനാമിയാണെന്ന് മാതൃഭൂമിയുടെ പേരിൽ ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഈ പോസ്റ്റർ വ്യാജമാണെന്ന് മാതൃഭൂമി പറഞ്ഞിട്ടില്ല.അതേസമയം പ്രചരിക്കുന്ന ഈ പോസ്റ്ററിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആരോപണ വിധേയരും പറഞ്ഞിട്ടില്ല.ഒരു പക്ഷെ അവരുടെ ശ്രദ്ധയിൽ വരാത്തത് കൊണ്ടുമാവാം.

സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്ക് (പിബി) അയച്ച രഹസ്യ കത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ചോർത്തിയെന്ന ആരോപണത്തെത്തുടർന്ന് പാർട്ടിയിൽ അന്വേഷണം ശക്തമാക്കിയിരിക്കെയാണ് ആരോപണം.

വ്യവസായി ഷർഷാദ് എഴുതിയ രഹസ്യ കത്തിൽ, മുതിർന്ന സിപിഐഎം നേതാക്കൾക്കുവേണ്ടി രാജേഷ് കൃഷ്ണ ഒന്നിലധികം സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് പരാതി ഉണ്ടായിരുന്നു. പിബിയുമായുള്ള തന്റെ സ്വകാര്യ കത്തിടപാടുകൾ രാജേഷ് കൃഷ്ണയുടെ കൈവശം എങ്ങനെ എത്തിയെന്ന് ഷർഷാദ് ചോദിച്ചു.നേരത്തെ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനു ഷർഷാദ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചില പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.ആ അഭിമുഖം ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്.

സിപിഐഎമ്മിൽ ഇപ്പോൾ നടക്കുന്ന കത്ത് വിവാദം കണ്ണൂർ നേതാക്കൾക്കിടയിലെ വിഭാഗീയതയുടെ ഫലമെന്ന സൂചനയും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എം. വി. ഗോവിന്ദനെതിരെ കണ്ണൂരിലെ ഒരു വിഭാഗം നേതാക്കൾ ചരടുവലി ശക്തമാക്കുന്നതിൻ്റെ ഫലമാണ് തുടർച്ചയായ വിവാദങ്ങൾ വരുന്നത് എന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം.

( കവർ ഫോട്ടോ :കടപ്പാട് :News Malayalam 24×7)