മലയാള സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ കേരള ഫിലിം ചേംബറിന്റെ തിരഞ്ഞെടുപ്പിൽ സെക്രട്ടറിയായി മത്സരിച്ച സാന്ദ്ര തോമസിനെ വീണ്ടും തോൽപ്പിച്ചു .മമ്മി സെഞ്ച്വറിയാണ് ഫിലിം ചേംബറിന്റെ പുതിയ സെക്രട്ടറി. വൈസ് പ്രസിഡന്‍റായി സാബു ചെറിയാനും തെരഞ്ഞെടുക്കപ്പെട്ടു. സാന്ദ്ര തോമസ് സിനിമയുമായി ബന്ധപ്പെട്ട ഒരു സമിതിയിലും വരാൻ പാടില്ലെന്ന് വാശിപിടിക്കുന്ന ഒരു ലോബിയുണ്ട്.അവർ സംഘം ചേർന്നാണ് അവരെ തുടർച്ചയായി തോൽപ്പിക്കുന്നത്.അവർ ഒരു പോരാളിയായതിനാൽ ഇനിയും അവർ പോരാടുമെന്നുറപ്പാണ്.

സെക്രട്ടറി സ്ഥാനത്തിന് പുറമെ എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിന്‍വലിക്കുകയാണുണ്ടായത്. ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പത്രിക തള്ളിയിരുന്നു. സജി നന്ത്യാട്ട് ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
വിതരണക്കാരുടെ പ്രതിനിധിക്കാണ് കമ്മിറ്റിയിലെ പ്രസിഡന്റ് സ്ഥാനം.ശശി അയ്യഞ്ചിറയും അനിൽ തോമസും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് .അതിന്റെ ഫലം അറിവായിട്ടില്ല.

മലയാള സിനിമ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമ പ്രതിനിധികള്‍ എന്നിവരടങ്ങിയ സംഘടനയാണ് ഫിലിം ചേംബര്‍. അഞ്ചുമാസം മുമ്പ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ അംഗത്വമെടുത്ത ശേഷമായിരുന്നു സജി നന്ത്യാട്ട് മത്സരത്തിന് ഒരുങ്ങിയത്. എന്നാല്‍. അടിയന്തിര ഭരണസമിതിയോഗം ചേര്‍ന്ന് തന്നെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സജിയുടെ രാജി.
സജി രാജിവച്ചതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. സംഘടനാ നേതൃത്വത്തിലെ ചിലരുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളുടെ അടിസ്ഥാനത്തിലാണ് താൻ രാജിവെക്കുകയായിരുന്നുവെന്നാണ് സജി നന്ത്യാട്ട് മുൻപ് പറഞ്ഞത്.
