ആഗോള അയ്യപ്പ സംഗമത്തിനു അനുകൂലമായും പ്രതികൂലമായും ചർച്ചകൾ പൊടിപ്പൊടിക്കുകയാണ്.
എന്തിനാണിപ്പോൾ കോടികൾ ചെലവഴിച്ച് അയ്യപ്പ സംഗമം നടത്തുന്നത് ?
സെപ്തംബർ 20നു പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ വിവിധരാജ്യങ്ങളിൽ നിന്നായി 3000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞത്.ദൈവ വിശ്വാസമില്ലാത്തവർ എന്തിനാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. .തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടാണ് അയ്യപ്പ സംഗമം സിപിഎം നേതൃത്വം നൽകുന്ന ഇടതു സർക്കാർ നടത്തുന്നത് .

ശബരിമലയിലെത്താൻ വ്രതം അനുഷ്‌ഠിച്ച് കല്ലും മുള്ളും മലയും ചിവിട്ടി വരുന്ന അയ്യപ്പ ഭക്തർ ശബരിമല കേഷേത്രത്തിനു മുന്നിൽ എഴുതിവെച്ച “തത്വമസി” എബിന്ന വാചകമാണ് കാണുന്നത്. “തത്വമസി” എന്ന വാക്യത്തിന്റെ അർഥം , “അതു നീയാകുന്നു” എന്നാണ് .അത് ഒരു വേദാന്ത വചനമാണ്. പതിനെട്ടാം പടി കയറുന്ന ഭക്തൻ ശ്രീകോവിലിന് മുന്നിൽ എഴുതിവച്ച ഈ വാചകമാണ് കാണുന്നത്.. കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്കു ശേഷം ഈ വാചകം വായിക്കുമ്പോൾ, താൻ തേടി വന്ന ദൈവീക ഭാവം തന്നിലാണെന്ന് ഭക്തൻ തിരിച്ചറിയുന്നു. തന്റെയുള്ളിലെ അഹംഭാവം നാളികേരം ഉടച്ചു കളയുന്നതിലൂടെ, ക്ഷേത്രത്തിലെ ചൈതന്യം താനാണെന്ന തത്വമസി യുടെ അർത്ഥം തിരിച്ചറിയാൻ ഭക്തന് സാധിക്കുന്നു.

“തത്വമസി” എന്നാൽ ഭഗവാനും ഭക്തനും ഒന്നാകുന്നു:ജാതിമത ഭേദമില്ലാതെ ഭഗവാനും ഭക്തനും ഒന്നാകുന്നു എന്ന സത്യമാണ് ഈ വാക്യം വ്യക്തമാക്കുന്നത്.ഇതുവഴി അഹംഭാവം ഇല്ലാതാക്കുകയാണ് . ക്ഷേത്രത്തിലെ ചൈതന്യം താനാണെന്ന തത്വമസി യുടെ അർത്ഥം മനസ്സിലാക്കാൻ കഴിയുന്നത്.
എന്നാൽ ആഗോള അയ്യപ്പ സംഗമം നടത്തി ശബരിമലയുടെ ചൈതന്യമായ തത്വമസിയെന്ന വാക്യത്തിനു ഘടക വിരുദ്ധമായാണ് ചെയ്യുന്നതെന്നാണ് ചിലരുടെ വിമർശനം.ഇതൊരു മേള പോലെ നടത്തുകയാണ് .അത് ശരിയല്ല.ഒരു അയ്യപ്പ ഭക്തനായ അനിൽ ആദിത്യൻ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.”അയ്യപ്പ സംഗമത്തിന് ശേഷം തത്വമസി ഇല്ല.ഒരു കോടി കൊടുക്കുന്നവനും സാധരണ അയ്യപ്പനും ഒന്നല്ല .പിന്നെ എങ്ങനെ “എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

വൈരുദ്ധ്യാത്മക ഭൗതികവാദം (ഡയലറ്റിക്കൽ മെറ്റിരിലിസം) തുടർച്ചയായി പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അയ്യപ്പ സംഗമം നടത്തുന്നത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പ്രകാരം ശരിയാണെന്ന് എന്തുകൊണ്ട് പറയുന്നില്ല. കമ്യൂണിസ്റ്റ് തിയറിയിൽ ഉൾപ്പെട്ടതാണ് വൈരുദ്ധ്യാത്മക ഭൗതികവാദം.തെരെഞ്ഞെടുപ്പ് ആസന്നമായപ്പോൾ കമ്യൂണിസ്റ്റുകാർ അയ്യപ്പ വിശ്വാസികളായിരിക്കുകയാണ്.
