അവസാന ടെസ്റ്റ് ഇന്ത്യ നേടുമോ അതോ ഇംഗ്ലണ്ടോ ? ഇരു ടീമുകൾക്കും തുല്യ സാധ്യത ;അവ എന്തൊക്കെ

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 348 നു അവസാനിച്ചു .രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് പോകാതെ 27 റൺസ് എടുത്തു .ഇന്ത്യക്ക് മൊത്തം 347 റൺസിന്റെ ലീഡ് ഉണ്ട് .രണ്ടു ദിവസം ബാക്കി നിൽക്കെ അത് മറികടക്കാൻ ഇംഗ്ലണ്ടിനു കഴിയുമോ? കഴിഞ്ഞാൽ 3 -1 നു ഇംഗ്ലണ്ട് പരമ്പര നേടും .സമനിലയിലായാൽ 2-1 നായിരിക്കും ഇംഗ്ലണ്ട് പരമ്പര നേടുക.ഇന്ത്യ വിജയിച്ചാൽ പരമ്പര സമനിലയിലാവും.

അവസാന ടെസ്റ്റിൽ രണ്ടു ദിവസം ബാക്കി നിൽക്കെ ഇരു ടീമുകൾക്കും വിജയ സാധ്യത തുല്യമാണ്.രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ യുവതാരം യശസ്വി ജയ്സ്വാൾ സെഞ്ച്വറി നേടി. യശസ്വിയുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.സെഞ്ചുറിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനം ആരംഭിച്ച ഇന്ത്യയുടെ യുവതാരം യശസ്വി ജയ്സ്വാൾ പര്യടനം അവസാനിപ്പിക്കുന്നതും സെഞ്ചുറിയോടെയാണ് . അതും ടീം മികച്ച പ്രകടനം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഘട്ടത്തിൽ. ഓവൽ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ 127 പന്തിൽ നിന്നാണ് യശസ്വി ജയ്സ്വാൾ സെഞ്ചുറി കണ്ടെത്തിയത്.

കെ എൽ രാഹുൽ ഏഴ് റൺസിനാണ് പുറത്തായത്.ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത സായ് സുദർശൻ നിരാശപ്പെടുത്തി.11 റൺസിനാണ് ഔട്ടായത്.ഇന്നലെ നൈറ്റ് വാച്മാനായി ഇറങ്ങിയ ആകാശ് ദീപിന്റെ പ്രകടനമാണ് ശ്രദ്ധേയമായത്.66 റൺസാണ് എടുത്തത് .ആകാശ് ദീപ് നിലയുറപ്പിച്ചതോടെയാണ് ഇംഗ്ലണ്ട് പതറിപ്പോയത്.

ക്യാപ്റ്റൻ ശുഭമാൻ ഗിൽ രണ്ടാം ഇന്നിങ്സിലും മോശം പ്രകടനമാണ് കാഴ്ചവെച്ചത്.ഒന്നാമിന്നിങ്സിൽ അദ്ദേഹം 21 റൺസിനാണ് പുറത്തായതെങ്കിൽ രണ്ടാമിന്നിങ്സിൽ 11 റൺസിനാണ്.മലയാളിയായ കരുൺ നായർ 17 റൺസിന്‌ പുറത്തയപ്പോൾ ജഡേജ അർദ്ധസെഞ്ച്വറിയുമായി തന്റെ മികവ് ഒരിക്കൽ കൂടി തെളിയിച്ചു .53 റൺസാണ് ജഡേജ നേടിയത്.

വിക്കറ്റ് കീപ്പർ ജുവൽ 34 റൺസിനു പുറത്തായപ്പോൾ വാഷിംഗ്‌ടൺ സുന്ദർ 53 റൺസുമായി വീണ്ടും കരുത്ത് തെളിയിച്ചു.നാലാം ടെസ്റ്റിൽ ജഡേജയും വാഷിംഗ്‌ടൺ സുന്ദറും സെഞ്ച്വറികൾ നേടിയപ്പോൾ അഞ്ചാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്സിൽ അർദ്ധസെഞ്ച്വറികളാണ് നേടിയത്.മുഹമ്മദ് സിറാജ് ,പ്രസിദ്ധകൃഷ്ണ എന്നിവർ പൂജ്യത്തിനു കൂടാരം കയറി.

യശസ്വിയുടെ ടെസ്റ്റ് കരിയറിലെ ആറാമത്തെ സെഞ്ചുറിയാണ് ഇത്. ഇംഗ്ലണ്ടിനെതിരായ യശസ്വിയുടെ നാലാമത്തെ സെഞ്ചുറിയും. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ യശസ്വി സെഞ്ചുറി നേടി. രണ്ടാം ടെസ്റ്റിലും നാലാം ടെസ്റ്റിലും അർധ ശതകം. അഞ്ചാം ടെസ്റ്റിൽ വീണ്ടും സെഞ്ചുറി.
24 ടെസ്റ്റുകൾ ആണ് യശസ്വി ജയ്സ്വാൾ ഇതുവരെ കളിച്ചത്. 46 ഇന്നിങ്സിൽ നിന്ന് 2000ന് മുകളിൽ റൺസ് യശസ്വി സ്കോർ ചെയ്ത് കഴിഞ്ഞു. 49.81 ആണ് യശസ്വിയുടെ റെഡ് ബോളിലെ ബാറ്റിങ് ശരാശരി. രണ്ട് ഡബിൾ സെഞ്ചുറിയും ഇന്ത്യയുടെ 23കാരനിൽ നിന്ന് വന്ന് കഴിഞ്ഞു.