രാഹുൽ ഗാന്ധിക്കെതിരെ കർണാടകയിലെ സഹകരണ മന്ത്രി.ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങി.അതേസമയം കോൺഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.
കർണാടകയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി രാഹുൽഗാന്ധി ആരോപിച്ചിരുന്നു.അതിനു പിന്നാലെ കർണാടക കോൺഗ്രസിൽ ഭിന്നതരൂക്ഷമായായി . തുടർന്ന് മന്ത്രി കെ എൻ രാജണ്ണ രാജിവെക്കാൻ നിർബന്ധിതമായി.

കോൺഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണയുടെ പ്രസ്താവനയാണ് രാജിയിലേക്ക് നയിച്ചത്. വോട്ടർ പട്ടികയിൽ സമയത്ത് പരാതി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ ഇതിനെതിരെ ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണയോട് ഇത്തരം പ്രസ്താവനകൾ നടത്തരുത് എന്ന് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മന്ത്രി കെ എൻ രാജണ്ണയോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടു.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി രാജണ്ണ കൂടിക്കാഴ്ച നടത്തിയ ശേഷം രാജി കത്ത് കൈമാമാറും.Credit: DH, PTI Photos