അമ്മ എന്ന താര സംഘടന;നിർമാതാക്കളുടെ സംഘടന തുടങ്ങിയ സംഘടനകളിലെ തെരെഞ്ഞെടുപ്പിനു പിന്നാലെ കേരള ഫിലിം ചേംബർ കൊമേഴ്‌സ് തെരെഞ്ഞെടുപ്പിനു കളമൊരുങ്ങി.2025 -2027 കമ്മിറ്റിയിലേക്കാണ് തെരെഞ്ഞെടുപ്പ്.
ആഗസ്റ്റ് 27 നാണ് കേരള ഫിലിം ചേംബർ കൊമേഴ്‌സിലെ തെരെഞ്ഞെടുപ്പ് .വരണാധികാരി അഡ്വ.കോശി ജോർജാണ് .ഇന്നലെയാണ് (19 -08 -2025 )നടപടി ക്രമങ്ങൾ തുടങ്ങിയത്.തുടർന്ന് സജി നന്ത്യാട്ട് എന്ന ജേക്കബ് മാത്യു താൻ പ്രസിഡന്റ്,ട്രഷർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നൽകിയ പത്രികകൾ പിൻവലിച്ച് വരണാധികാരിക്ക് കത്ത് നൽകി.സജി നന്ത്യാട്ട് നാൽകിയ കത്ത് താഴെ :

നിർമാതാക്കളുടെ സംഘടനയിൽ നടന്നപോലെയാണ് ചില കളികൾ ഫിലിം ചേമ്പറിലും നടക്കാൻ പോകുന്നത്.ഏതാണ്ട് 480 വോട്ടർമാരുണ്ട് .നിർമാതാക്കളുടെ സംഘടനയിൽ മത്സരിച്ച് 110 വോട്ടുകൾ നേടി ശക്തി തെളിയിച്ച സാന്ദ്ര തോമസ് കേരള ഫിലിം ചേംബറിലും മത്സരിക്കുന്നുണ്ട്.സെക്രട്ടറിയായാണ് സാന്ദ്ര തോമസ് പത്രിക നൽകിയിട്ടുള്ളത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് അനിൽ തോമസും (ഹിറ്റ് റിലീസ് എറണാകുളം ) ശശി അയ്യഞ്ചിറയും (ഉത്രട്ടാതി ഫിലിംസ് തൃശൂർ ) തമ്മിലാണ്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സബ് ചെറിയാനും (ആനന്ദ ഭൈരവി എറണാകുളം) അബ്ദുൽ അസീസ് കെ എം (കാവ്യചന്ദ്രിക റിലീസ് എറണാകുളം ) തമ്മിലാണ്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമില്ല .സോണി തോമസ് ജോൺ (രാഗം തിയ്യേറ്റേഴ്‌സ് ,കറ്റാനം ആലപ്പുഴ )എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

സെക്രട്ടറി സ്ഥാനത്തേക്കാണ് കടുത്ത മത്സരം നടക്കുക. സാന്ദ്ര തോമസ് (സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എറണാകുളം ) നിഷാദ് എം എ ( കേരള ടാക്കീസ് എറണാകുളം ) മുഹമ്മദ് കുഞ്ഞു ( സെഞ്ചുറി വിഷൻ എറണാകുളം ) .സാന്ദ്ര തോമസിനു വിജയസാധ്യത ഉണ്ടെന്ന് പറയപ്പെടുന്നു.അപ്പോൾ തോൽക്കുക നിഷാദ് എം എ അല്ലെങ്കിൽ മുഹമ്മദ് കുഞ്ഞു.

ട്രഷർ സ്ഥാനത്തേക്ക് സെബാസ്റ്റിൻ പി എ (ടൈംസ് ആഡ്‌സ് റിലീസ് എറണാകുളം ) യെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
തിയ്യേറ്റേഴ്‌സ് ഗ്രൂപ്പിൽ മത്സരമില്ല.അതേസമയം നിർമാതാക്കളുടെയും വിതരണക്കാരുടെയും ഗ്രൂപ്പുകളിലാണ് മത്സരം നടക്കുന്നത്.നിർമാതാക്കളുടെ ഗ്രൂപ്പിൽ 20 എക്സിക്യൂട്ടീവ് അംഗങ്ങളെയാണ് വേണ്ടത്.24 പേരാണ് മത്സരിക്കുന്നത്.അവർ ഇപ്രകാരമാണ്.

ആൽവിൻ ആന്റണി ,ആനന്ദകുമാർ ,അരുൺ ടി എസ് ,അനിൽ മാത്യു ,ഫൈസൽ ലത്തീഫ്,ജോർജ് വി സി ,ഖാദർ ഹസൻ ,ലിസ്റ്റിൻ സ്റ്റീഫൻ ,വി ബി കെ മേനോൻ ,നെൽസൺ ഐപ് ,പ്രശോഭ് കൃഷ്ണ ,രാകേഷ് ബി,കെ രാധാകൃഷ്ണൻ ,കെ രാമകൃഷ്ണൻ,സജിത്ത് കുമാർ ,സന്ദീപ് സി നായർ ,ശരത് ചന്ദ്രൻ നായർ ,സിയാദ് കോക്കർ,ശ്രീകല എൻ നായർ ,സുരേഷ് കുമാർ ജി,താജുദീൻ വി എ,തിലകേശ്വരി (ഷീല കുര്യൻ ) തോമസ് ജോസഫ് ,വൈശാഖ് സുബ്രമണ്യം എന്നിവരാണ്
വിതരണക്കാരുടെ ഗ്രൂപ്പിൽ 10 എക്സിക്യൂട്ടീവ് അംഗങ്ങളെ വേണം.12 പേരാണ് മത്സരിക്കുന്നത്.അവർ താഴെ പറയുന്നവരാണ്

അബ്ദുൽ അസീസ് കെ എം ,എം എം ഹംസ ,ജോസ് സി മുണ്ടാണ്ടൻ ,മാധവൻ നായർ വി പി ,എ മാധവൻ ,മുകേഷ് ആർ മേത്ത ,പ്രദീപ് കുമാർ വിജെ ,രാജേഷ് പി ജി ,രമേശ് കുമാർ കെ ജി ,സുബൈർ എൻ പി,സുബ്രഹ്മണ്യൻ എസ് എസ് ടി ,വിത്സൺ എ എ എന്നിവരാണ് .
കേരള ഫിലിം ചേംബർ കൊമേഴ്‌സ് തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ഫെഫ്‌ക ,മാക്ട തുടങ്ങിയ സംഘടനകളുടെ തെരെഞ്ഞെടുപ്പുകളാണ്.സംഗതികൾ എന്തൊക്കെയായാലും സിനിമ മേഖലകളിലെ സംഘനകൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ്.രാഷ്ട്രീയ പാർട്ടികളെ പോലെയല്ല.
