ആധുനി ക വൈദ്യശാസ്ത്രവും പൗരാണിക ആയുർവേദവും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന അപൂർവ്വ വ്യക്തിത്വത്തിന് ഉടമയാണ് ഡോ.സി.കെ രാമചന്ദ്രൻ. സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹം പുതിയ തലമുറയ്ക്ക് ആരോഗ്യ രംഗത്ത് മാതൃക ആകാവുന്ന വ്യക്തിത്വത്തിന് ഉടമയാണ്. വായനയും എഴുത്തും സമജ്ഞസിപ്പിച്ച അദ്ദേഹം അന്തരിച്ച വി ആർ കൃഷ്ണയ്യർ , പ്രൊഫ.എം.കെ സാനു മാസ്റ്റർ ഉൾപ്പെടെയുള്ള പ്രഗൽഭരുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു.

നൂറു വയസിലേക്ക് കടക്കുന്ന അധ്യാപകൻ, എഴുത്തുകാരൻ, ശാസ്ത്ര ഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ.സി.കെ രാമചന്ദ്രൻറെ ഭവനത്തിലെത്തിയ ടി.ജെ വിനോദ് എം.എൽ.എ ജനംദിനാശംസകൾ നേർന്നുകൊണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. മുൻ കൗൺസിലർമാരായ കെ.വി.പി കൃഷ്ണകുമാർ, ഡേവിഡ് പറമ്പിത്തറ, ബാലചന്ദ്രൻ ഉൾപ്പെടെയുള്ളവർ ഒപ്പം ഉണ്ടായിരുന്നു.

1926ല്‍ എറണാകുളത്താണ് അദ്ദേഹം ജനിച്ചത് . തിരുവനന്തപുരം ആയുര്‍വേദ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മദിരാശി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ്, ഡന്ഡീ റോയല്‍ ഇന്‍ഫര്‍മറി സ്കോട്ട്ലന്റ്, യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റല്‍ ലണ്ടന്‍ എന്നിവിടങ്ങളില്‍ പഠനം.

1981വരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിന് വിഭാഗം പ്രൊഫസറായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈദ്യശാസ്ത്ര സംബന്ധിയായ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക കമ്മിറ്റി അംഗം, കോഴിക്കോട് യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം, കോഴിക്കോട്കേരള സര്‍വകലാശാലകളുടെ ആയുര്‍വേദ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി ധാരാളം ബഹുമതികളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിലാസം: ചിങ്ങനേഴത്ത്, വി.ആര്. മേനോന് റോഡ്, കൊച്ചി 16.
