ആരാണ് ദേവാസുരം സിനിമയിലെ ഭാനുമതി എന്ന കഥാപാത്രം രേവതി തന്നെ ചെയ്യണമെന്ന് വാശി പിടിച്ചത്.

ദേവാസുരം സിനിമയിലെ ഭാനുമതി എന്ന കഥാപാത്രം രേവതി എന്ന നടിയുടെ അഭിനയ ജീവിതത്തിലെ സുപ്രധാനമാണ്.മലയാള സിനിമ പ്രേമികൾക്ക് മറക്കാൻ കഴിയാത്ത അഭിനയ മുഹൂർത്തങ്ങളാണ് രേവതി കാഴ്ചവെച്ചത്.എന്നാൽ ഈ കഥാപാത്രം രേവതിക്ക് നൽകിയതിനെ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.ഇപ്പോഴും ഉണ്ടാകുന്നുണ്ട്.

വാസ്തവത്തിൽ ആരാണ് ദേവാസുരം സിനിമയിലെ ഭാനുമതി എന്ന കഥാപാത്രം രേവതി തന്നെ ചെയ്യണമെന്ന് വാശി പിടിച്ചത്.മോഹൻലാൽ ആണെന്ന് ചിലർ പറഞ്ഞിരുന്നു.എന്നാൽ മോഹൻലാൽ ആണോ ?അല്ലായെന്നാണ് രേവതി പറയുന്നത്.ദേവാസുരം സിനിമയുടെ തിരക്കഥാകൃത്ത് രഞ്ജിത്തതായിരുന്നോ ? അല്ലായെന്നാണ് അതിനും രേവതിയുടെ ഉത്തരം.

അത് സംബന്ധിച്ചു രേവതി പറഞ്ഞത് ഇങ്ങനെയാണ് :”ആരുടേയും ഔദാര്യം ആയിരുന്നില്ല അത് . മറിച്ച് ആ കഥാപാത്രം രേവതി തന്നെ ചെയ്യണമെന്ന തീരുമാനം സംവിധായകൻ ഐ വി ശശി സാറിന്റെ ആയിരുന്നു. എന്നാൽ മോഹൻലാലിനും രഞ്ജിത്തിനും ശോഭനയും ഭാനുപ്രിയയും ആയിരുന്നു മനസ്സിൽ, മികച്ച നര്‍ത്തകിമാരായ അവരിലൊരാളെ നായികയാക്കാമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ഇവരുടെ ചര്‍ച്ചകള്‍. ഇവർക്കായി മോഹൻലാൽ വാശിപിടിക്കുകയും ചെയ്തു, എന്നാല്‍ സംവിധായകന്റെ നിലപാട് അതായിരുന്നില്ല .

അഭിനേത്രികള്‍ എന്നതിനും അപ്പുറത്ത് മികച്ച നര്‍ത്തകിമാര്‍ കൂടിയാണ് ഭാനുപ്രിയയും ശോഭനയും . എന്നാല്‍ അതിനും അപ്പുറത്ത് മോഹൻലാലിൻറെ കഥാപാത്രമായ നീലകണ്ഠനെ വെല്ലുവിളിക്കുന്ന, അദ്ദേഹത്തിന്റെ പതനത്തിന് കാരണക്കാരിയാവുന്നയാളാണ് നായിക.അതായിരുന്നു സംവിധായകൻ ഐ വി ശശി രേവതിയെലേക്ക് എത്തിയത്.

നൃത്തമായിരുന്നു ശോഭനയുടെയും ഭാനുപ്രിയയുടെയും പ്ലസ് പോയന്റ്. എന്നാല്‍ സംവിധായകനായ ഐവി ശശിക്ക് നായികയായി രേവതി മതിയെന്നായിരുന്നു. അങ്ങനെയാണ് താന്‍ ആ ചിത്രത്തിലേക്കെത്തിയത് എന്നും എന്നാൽ പിന്നീട് എപ്പോഴും ,മോഹൻലാൽ ആണ് തന്നെ ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു എന്നും തന്റെ ആ കഥാപാത്രം ആരുടേയും ഔദാര്യം ആയിരുന്നില്ല സംവിധാകന്റെ തീരുമാനമായിരുന്നു എന്നും രേവതി പറഞ്ഞു.ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണ പ്രഭുവിലും രേവതി അഭിനയിച്ചു .രാവണപ്രഭു സംവിധാനം ചെയ്‌തത്‌ ദേവാസുരത്തിന്റെ തിരക്കഥാകൃത്തായ രഞ്ജിത്ത് ആയിരുന്നു.

1993 ഏപ്രിൽ 13 നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവാസുരം. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത് .മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം. 2001ൽ രഞ്ജിത്ത് ഒരുക്കിയ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വൻ വിജയമായിരുന്നു.