അപകടാവസ്ഥയിലായ വെണ്ണല സ്‌കൂൾ കെട്ടിടം പൊളിക്കാൻ അനുമതി വൈകുന്നത് എന്തുകൊണ്ട് ?

വെണ്ണല ഗവർമെന്റ് സ്കൂൾ അപകടാവസ്ഥയിൽ.എന്നിട്ടും പൊളിച്ച് മാറ്റാനുള്ള നടപടികൾ വൈകുന്നതായി പരക്കെ പരാതി.എറണാകുളം വെണ്ണല ഗവർമെന്റ് സ്കൂളിന്റെ പഴയ കെട്ടിടം കെട്ടിടത്തിനാണ് ഈ ദുര്യോഗം .ഏതു സമയത്തും തലയിൽ കോൺക്രീറ്റ് വീഴാം അല്ലെങ്കിൽ പാമ്പ് കടിയേൽക്കാം എന്ന അവസ്ഥയാണ് ഈ സ്‌കൂൾ കെട്ടിടത്തിന്റേത്.എന്തുകൊണ്ട് ഈ പഴയ സ്‌കൂൾ കെട്ടിടം പൊളിക്കുവാൻ അനുമതി നൽകുന്നതിൽ കാലതാമസം ഉണ്ടാവുന്നത്. ? അതുസംബന്ധിച്ച് സ്കൂൾ അധികൃതർ പറയുന്നത് ഇങ്ങനെയാണ്.

കൊച്ചി കോർപ്പറേഷന്റെ അൺഫിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമെ സ്കൂൾ അധികൃതർക്ക് കെട്ടിടം പൊളിക്കാൻ അപേക്ഷ നല്കാൻ കഴിയൂ.

കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ ഇളകി വീണു തുടങ്ങി ,ജനലുകലും വാതിലുകളും ദ്രവിച്ച നിലയിലാണ്.കെട്ടിടത്തിൽ പാമ്പിന്റെ ശല്യവുമുണ്ട്.ഇതാണ് വെണ്ണല ഗവർമെന്റ് സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഇപ്പോഴത്തെ നേർ കാഴ്ച്ച .

2020 നു ശേഷം ഈ പഴയ കെട്ടിടത്തിൽ ക്‌ളാസുകൾ നടന്നിട്ടില്ല.ഈ കെട്ടിടം പൊളിക്കാൻ കോർപ്പറേഷന്റെ അനുമതിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി.കെട്ടിടം പൊളിക്കാനുള്ള ടെണ്ടർ നടപടികളിലേക്ക് കടക്കുകയാണെന്നാണ് ചക്കരപ്പറമ്പ് ഡിവിഷൻ കൗൺസിലർ കെ ബി ഹർഷൻ പറഞ്ഞത്.ഉടൻ പൊളിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.പഴയ സ്‌കൂൾ കെട്ടിടം അത്ര മോശം സ്ഥിതിയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ൽ ക്‌ളാസ് റൂം പ്രവർത്തനം നിർത്തിയെങ്കിലും അതേ കെട്ടിടത്തിൽ ലൈബ്രറി ,സ്റ്റോർ റൂം എന്നിവ പ്രവർത്തിച്ചിരുന്നു.ഈ അധ്യയന വർഷം മുതലാണ് കെട്ടിടത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞത്.അപകടാവസ്ഥയിലുള്ള പഴയ സ്‌കൂൾ കെട്ടിടത്തിലേക്ക് കുട്ടികളുടെ പ്രവേശനം വിലക്കിയിട്ടുണ്ടെങ്കിലും ശ്രദ്ധ തെറ്റിയാൽ ചെറിയ ക്‌ളാസുകളിലെ കുട്ടികളുടെ കളികൾ പഴയ കെട്ടിടത്തിന്റെ വരാന്തയിലാണ്.

രണ്ടാഴ്ച മുമ്പാണ് കോർപ്പറേഷൻ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ കെട്ടിടം സന്ദർശിക്കാൻ എത്തിയത്.എന്നിട്ടും പഴയ സ്‌കൂൾ കെട്ടിടം പൊളിക്കാനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല.കഴിഞ്ഞ ദിവസമാണ് സുരക്ഷിതമല്ലാത്ത ആശുപത്രികൾ സ്‌കൂളുകൾ തുടങ്ങിവയുടെ കെട്ടിടങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.കോട്ടയം മെഡിക്കൽ കോളേജ് അപകടത്തെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഈ നടപടി.

വെണ്ണല സ്‌കൂളിലെ പഴയ കെട്ടിടത്തിൽ ക്‌ളാസുകളും മറ്റും പ്രവർത്തിക്കുന്നില്ലെങ്കിലും ചെറിയ ക്‌ളാസുകളിലെ കുട്ടികൾ കളിക്കാനും മറ്റും പഴയ സ്കൂളിന്റെ വരാന്ത ഉപയോഗിക്കുന്നുണ്ട്.അതിനാൽ എത്രയും വേഗത്തിൽ പഴയ കെട്ടിടം പൊളിച്ചു നീക്കം ചെയ്യേണ്ടതാണ്.ഓരോ ദിവസവും സ്കൂൾ കെട്ടിടങ്ങളെക്കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ് .