എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് പൊളിച്ചു മാറ്റിയില്ല, ഗതാഗത മന്ത്രിക്കെതിരെ പോലീസിൽ പരാതി

അപകടാവസ്ഥയിൽ ആയ എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് പൊളിച്ചു മാറ്റും എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പ്രഖ്യാപിച്ചിട്ടും ഇപ്പോഴും പ്രവർത്തിക്കുന്നതിനെതിരെ ആംആദ്മി പാർട്ടി ഗതാഗത മന്ത്രിക്കെതിരെ പോലീസിൽ പരാതി നൽകി.

ഇത് മൂലം എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് യാത്രക്കാർക്ക് ഗുരുതരമായ അപകടം സൃഷ്ടിക്കും എന്നു ആം ആദ്മി പാർട്ടി ആരോപിച്ചു ഗതാഗത മന്ത്രിക്ക് എതിരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥക്ക് എതിരെയും അവർ പോലീസിൽ പരാതി നൽകി

എ എ പി കേരള സംസ്ഥാന സെക്രട്ടറി ഷക്കീർ അലി നൽകിയ പരാതിയിൽ ഐപിസി 336 (ജീവൻ അപകടത്തിലാക്കൽ), 166 (നിയമം പാലിക്കാത്ത ഉദ്യോഗസ്ഥർ), 120ബി (ക്രിമിനൽ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകൾ പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ജൂൺ 2024-ൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും വ്യവസായ മന്ത്രി പി. രാജീവ് അടക്കം ഉൾപ്പെട്ട ഉന്നതതല യോഗത്തിൽ, അപകടാവസ്ഥയിലുള്ള ബസ് സ്റ്റാൻഡ് ഉടൻ പൊളിക്കാനുള്ള തീരുമാനമുണ്ടായതായും ഈ വിവരം കേരളത്തിലെ പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഷകീർ അലി വ്യക്തമാക്കി.

എന്നാൽ, അതിനു പിന്നാലെ പൊളിക്കൽ നടപടികൾ ഒന്നും സ്വീകരിക്കപ്പെടാതെ നിലവിലുള്ള ദുര്‍ബലമായ കെട്ടിടത്തിൽ താൽക്കാലിക നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് നടത്തിയതെന്ന് പാർട്ടി ആരോപിക്കുന്നു.

പോലീസിൽ പനൽകിയ പരാതിയിൽ എഎപി ആവശ്യപ്പെടുന്ന കാര്യങ്ങൾ:

  1. ഗതാഗത മന്ത്രിക്കെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം
  2. അപകടാവസ്ഥയിലായ ⁠ബസ് സ്റ്റാൻഡ് താൽക്കാലികമായി അടയ്ക്കണം
  3. ⁠സ്വതന്ത്ര സാങ്കേതിക വിദഗ്ദ്ധ സംഘം കെട്ടിട സുരക്ഷാ പരിശോധന നടത്തണം
  4. ⁠ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം

അതോടൊപ്പം, അവഗണന തുടർന്നാൽ കേരള ഹൈക്കോടതിയിൽ കേസ് നൽകുന്നതായും ഷക്കീർ അലി അറിയിച്ചു.